Censor Board, condom, hello, സെന്‍സര്‍ ബോര്‍ഡ്‌, കോണ്ടം, ഉറ, ഹലോ, ഗുല്‍ പനാഗ്‌
റിലീസിനൊരുങ്ങുന്ന ബോളിവുഡ് ചിത്രമായ ഹലോയിലെ പ്രണയ രംഗത്തില് കോണ്ടം ഉപയോഗിക്കണമെന്ന പരാമര്ശം അശ്ലീലതയാണെന്നാരോപിച്ച് സെന്സര് ബോര്ഡ് കത്രിക വച്ചു.
സുരക്ഷിത ലൈംഗിക ബന്ധത്തിന് ഉറ ഉപയോഗിക്കണമെന്ന ബോധവത്ക്കരണ പരിപാടികള് ടിവികളിലൂടെയും റേഡിയോകളിലൂടെയും മറ്റും പൊടിപൊടിയ്ക്കുമ്പോഴാണ് സെന്സര് ബോര്ഡ് ശീലാവതി ചമഞ്ഞ് ഹലോയ്ക്ക് കത്രിക വെച്ചത്.
ഹലോയിലെ നടി ഗുല് പാനാഗും ശര്മ്മന് ജോഷിയും അഭിനയിക്കുന്ന ഒരു പ്രണയരംഗത്തിലാണ് കോണ്ടത്തെക്കുറിച്ചുള്ള പരാമര്ശമുള്ളത്.
കോള് സെന്റര് ജീവനക്കാരും നല്ല വിദ്യാഭ്യാസവുമുള്ളവരുമായാണ് ഇരുവരെയും ചിത്രത്തില് അവതരിപ്പിയ്ക്കുന്നത്. വിവാദമായ രംഗത്തില് ലൈംഗിക ബന്ധത്തിലേര്പ്പെടുന്നതിന് മുമ്പ് ഉറ ഉപയോഗിക്കണമെന്ന് നായിക പറയുന്നു. ഈ രംഗമാണ് സെന്സര് ബോര്ഡിന് രുചിയ്ക്കാതെ പോയത്.
ഒടുവില് ആ പ്രണയരംഗം തന്നെ സിനിമയുടെ അണിയറ പ്രവര്ത്തകര്ക്ക് മുറിച്ചു മാറ്റേണ്ടി വന്നുവെന്നുമാണ് റിപ്പോര്ട്ടുകള്.
ബോര്ഡിന്റെ നടപടിയ്ക്കെതിരെ അഭിനയിച്ച നടി ഗുല് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ടിവിയില് എപ്പോഴും പറയുന്ന കാര്യങ്ങള് സിനിമയില് പറയുമ്പോള് എതിര്ക്കുന്നത് സെന്സര് ബോര്ഡിന്റെ ഇരട്ടത്താപ്പാണ് വെളിപ്പെടുത്തുന്നതെന്നും ഗുല് വ്യക്തമാക്കുന്നു.


Click it and Unblock the Notifications