പ്രണയം മൂത്തു; ദീപിക പിന്‍കഴുത്തില്‍ പച്ചകുത്തി
പ്രണയം ശക്തമാകുമ്പോള്‍ പ്രിയ്യപ്പെട്ടവന്റേയോ പ്രിയപ്പെട്ടവളുടേയോ പേരുകള്‍ ശരീരത്തില്‍ പച്ചകുത്തി പ്രദര്‍ശിപ്പിക്കുന്ന രീതി തുടങ്ങിയത് സുന്ദരന്മാരും സുന്ദരികളുമായിരുന്നു. ഇപ്പോള്‍ ഇത് ബോളിവുഡിലും ഹരമായി മാറിക്കഴിഞ്ഞു.
അടുത്തിടെ പച്ചകുത്തിയതിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയത് സെയ്‌ഫ് അലിഖാനായിരുന്നു. കാമുകി കരീനയോടുള്ള അഗാധ പ്രണയം വെളിപ്പെടുത്താനായി സെയ്‌ഫ് കൈത്തണ്ടയില്‍ കരീനയുടെ പേര് .
ഇപ്പോഴിതാ ബോളിവുഡിലെ മറ്റൊരു പ്രണയജോഡികളായ രണ്‍ഭീറും ദീപികയുമാണ് വിവാദത്തില്‍ അകപ്പെട്ടത്. രണ്‍ഭീറിനോടുള്ള പ്രണയം മനസ്സില്‍ നിറഞ്ഞു തുളുമ്പിയപ്പോഴാണ് വേദനസഹിച്ചാണെങ്കിലും ആ പേര് പച്ചകുത്താന്‍ ദീപിക തീരുമാനിച്ചത്.
അങ്ങനെ തന്റെ പിന്‍കഴുത്തില്‍ രണ്‍ഭീര്‍ കപൂറിനെ ചുരുക്കി ആര്‍കെ എന്ന് ദീപിക പച്ചകുത്തി. സെയ്‌ഫും മറ്റും പച്ചകുത്തിയത് എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന ഭാഗത്തായിരുന്നു. എന്നാല്‍ ദീപിക മുടിയഴിച്ചിട്ടാല്‍ പച്ചകുത്തിയത് കാണാന്‍ കഴിയില്ലത്രേ.
അതിനാല്‍ ദീപിക എപ്പോള്‍ മുടി കെട്ടിവയ്‌ക്കുന്നു തലവെട്ടിക്കുന്നു എന്നൊക്കെ നോക്കി ക്യാമറയും കൊണ്ടുനടക്കുകയാണത്രേ ബോളിവുഡിലെ പാപ്പരാസികള്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()


Click it and Unblock the Notifications