100 ഹോട്ടികളില്‍ ദീപിക ഹോട്ടസ്‌റ്റ്
ബോളിവുഡിലെ പുതിയ നക്ഷത്രം ദീപികാ പദുകോണ്‍ ആഗോള ഇന്ത്യക്കാരുടെ മനംകവര്‍ന്ന ഇന്ത്യന്‍ നടിയായി തിരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ മാഗസിനായി മാക്‌സിം ലോകത്തുടനീളമുള്ള ഹോട്ടസ്‌റ്റ് സുന്ദരികള്‍ക്കായി സംഘടിപ്പിച്ച തിരഞ്ഞെടുപ്പിലാണ് ദീപിക തിരഞ്ഞെടുക്കപ്പെട്ടത്.
ആരാധകര്‍ തിരഞ്ഞെടുത്ത നൂറ് ഹോട്ടസ്‌റ്റ് നടിമാരില്‍ ഒന്നാം സ്ഥാനമാണ് ദീപിക നേടിയത്. ഇതേവരെ ബോളിവുഡ് ഹോട്ടിയെന്ന വിശേഷണം നല്‍കിയ പലതാരങ്ങളെയും പിന്തള്ളിയാണ് ഒറ്റച്ചിത്രത്തിന്റെ മാത്രം പിന്‍ബലത്തില്‍ പ്രശസ്‌തിനേടിയ ദീപിക ഈ നേട്ടം കൈവരിച്ചത്.
ദീപികയുടെ അടുത്ത ചിത്രമായ ബച്ച്‌നാ എ ഹസീനോ ആഗസ്‌റ്റ് 15 പുറത്തിറങ്ങുകയേയുള്ളു. ഹോട്ടസ്‌റ്റ് താരമായി താന്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്ന വാര്‍ത്ത അമ്പരപ്പിക്കുന്നതാണെന്നാണ് ദീപിക പ്രതികരിച്ചത്. താന്‍ ഒരു ഗ്ലാമര്‍ താരമോ അത്രയേറെ ഹോട്ടാണെന്നോ ചിന്തിക്കുന്നില്ലെന്നും നോക്കുന്നവരുടെ കണ്ണുകളിലാണ് ഇക്കാര്യമിരിക്കുന്നതെന്നുമാണ് ദീപിക പറയുന്നത്.
ഇന്ത്യയിലെ പുതിയ തലമുറയില്‍ ദീപികയ്‌ക്ക് ഏറെ ആരാധകരുണ്ടെന്നും അന്താരാഷ്ട്ര തലത്തിലേയ്‌ക്ക് ഉയരാനുള്ള പ്രതിഭാ സ്‌പര്‍ശം ദീപികയിലുണ്ടെന്നുമാണ് മാക്‌സിം എഡിറ്റര്‍ അനൂപ് കുട്ടി പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()


Click it and Unblock the Notifications