»   » ഐശ്വര്യയുടെ പ്രസവം ബ്രേക്കിങ് ന്യൂസാക്കില്ല!

ഐശ്വര്യയുടെ പ്രസവം ബ്രേക്കിങ് ന്യൂസാക്കില്ല!

Posted By:
Subscribe to Filmibeat Malayalam
Jaya and Aishwarya
ഇപ്പോള്‍ നാട്ടിലെ പ്രമുഖ മാധ്യമങ്ങളെല്ലാം മുംബൈയില്‍ തമ്പടിച്ചിരിക്കുകയാണ്, കാര്യം മറ്റൊന്നുമല്ല സുന്ദരി ഐശ്വര്യ റായിയുടെ പ്രസവം തന്നെ. അതെന്ന് എപ്പോള്‍ നടക്കും, ഇരട്ടക്കുട്ടികളാകുമോ എന്നിങ്ങനെയുള്ള കാര്യങ്ങളിലാണ് എല്ലാവരുടെയും കണ്ണ്. ഇതുസംബന്ധിച്ച് ഊഹാപോഹങ്ങള്‍ ചമയ്ക്കാന്‍ വലിയ ഉത്സാഹം കാണിക്കുന്നവരുമുണ്ട്.

ബച്ചന്‍ കുടുംബം സഹികെട്ടിരിക്കുകയാണ് മാധ്യമങ്ങളെക്കൊണ്ട്, പ്രത്യേകിച്ചും ചാനലുകാരെക്കൊണ്ട്. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ തന്റെ പ്രസവത്തിന് ഇത്രയേറെ പ്രാധാന്യം കൊടുക്കുന്നതില്‍ ഐശ്വര്യയും അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. വൈകിയാണങ്കിലും ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് ബോധം വന്നിരിക്കുകയാണ്.

സെലിബ്രിറ്റി വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതില്‍ സംയമനം പാലിക്കാന്‍ ഒരുങ്ങുകയാണ് അവര്‍. ആവേശം കാട്ടേണ്ടെന്നും ഐശ്വര്യയുടെ പ്രസവകാര്യത്തില്‍ സംയമനം പാലിക്കണം എന്നുമാണ് ബ്രോഡ്കാസ്റ്റ് എഡിറ്റേഴ്‌സ് അസോസിയേഷന്റെ തീരുമാനം.

പത്ത് നിര്‍ദ്ദേശങ്ങളാണ് ബ്രോഡ്കാസ്റ്റ് എഡിറ്റേഴ്‌സ് ഐശ്വര്യയുടെ പ്രസവം റിപ്പോര്‍ട്ടുചെയ്യുന്നകാര്യത്തില്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

പ്രസവത്തിന് പ്രീകവറേജ് നില്‍കില്ല, ബന്ധുക്കള്‍ ഔദ്യോഗികമായി അറിയിച്ചശേഷമേ ജനനവാര്‍ത്ത നല്‍കൂ. വാര്‍ത്ത ബ്രേക്കിങ് ന്യൂസ് ആക്കേണ്ടതില്ല. ഐശ്വര്യ കഴിയുന്ന ആശുപത്രിയ്ക്ക് പുറത്തോ ബച്ചന്റെ വീടിന്റെ പരിസരത്തോ ക്യാമറ, ഒബി വാന്‍ എന്നിവ വെയ്ക്കരുത്.

കുടുംബം കുഞ്ഞിന്റെ ഫോട്ടോ നല്‍കിയാല്‍ പ്രസിദ്ധീകരിക്കും അല്ലെങ്കില്‍ അതിന് ശ്രമിക്കില്ല. ജനനം സംബന്ധിച്ച് ജ്യോതിഷ റിപ്പോര്‍ട്ടുകള്‍ നല്‍കില്ല. എന്നിങ്ങനെ പോകുന്നു നിര്‍ദ്ദേശങ്ങള്‍. എന്തായാലും ഇക്കാര്യമറിഞ്ഞ് ബച്ചന്‍ കുടുംബത്തിന് ശ്വാസം നേരെവീണുകാണുമെന്നല്ലാതെ എന്തുപറയാന്‍.

English summary
An internal memo dated November 5, 2011, and circulated by the Broadcast Editors' Association to television journalists lists ten points that will govern their coverage of Aishwarya Rai Bachchan giving birth to her first child,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam