»   » അധോലോക നേതാവിന് ദീപികയെ കെട്ടണം!

അധോലോക നേതാവിന് ദീപികയെ കെട്ടണം!

Posted By:
Subscribe to Filmibeat Malayalam
Deepika Padukone
ബോളിവുഡും അധോലോകവും തമ്മിലുള്ള ബന്ധം ഒരിക്കലും ഒരു രഹസ്യമല്ല. ഇത്തരം ബന്ധങ്ങളുടെ പേരില്‍ പുലിവാലു പിടിച്ച പല മുന്‍നിര താരങ്ങളും ബോളിവുഡിലുണ്ട്. പക്ഷേ ഇതെല്ലാം വാര്‍ത്തകളില്‍ ഇടം നേടിയത് എന്തെങ്കിലും കുറ്റകൃത്യങ്ങളുടേയോ അഴിമതിയുടേയോ ഒക്കേ പേരിലായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ബോളിവുഡില്‍ നിന്നും പുതിയൊരു റിപ്പോര്‍ട്ട്. ഒരു അധോലോകനായകന് ബോളിവുഡിലെ ഒരു താരത്തോട് പ്രണയം, വിവാഹം ചെയ്യണമെന്ന് ആഗ്രഹം.

നൂറുകോടിയുടെ തട്ടിപ്പുകേസില്‍ പ്രിതിയായ അഭയ് ഗാന്ധിയാണ് കഥയിലെ താരം. ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന ഇയാളുടെ വീട് പരിശോധിച്ച പൊലീസാണ് ദീപികയോടുള്ള ഇയാളുടെ പ്രണയം പുറത്തുവിട്ടത്.

ദീപികയോട് പ്രണയമാണെന്നും ജൂലൈ അഞ്ചിന് താരത്തെ വിവാഹം ചെയ്യുമെന്നുമെല്ലാം അഭയ് കാര്‍ഡുകളില്‍ എഴുതിവച്ചിരിക്കുകയാണത്രേ. ഒരു ബോര്‍ഡില്‍ വിവിധ കാര്‍ഡുകളിലാക്കിയാണ് അഭയ് തന്റെ ഓരോ ലക്ഷ്യങ്ങളും എഴുതിവച്ചിരിക്കുന്നത്.

ജൂലൈ അഞ്ചിന് ഒരു ഓഡി കാര്‍, 2013 സെപ്റ്റംബര്‍ അഞ്ചാകുമ്പോഴേയ്ക്കും 1കോടി സമ്പാദിയ്ക്കുക. 2014 സെപ്റ്റംബറില്‍ അഭിഷേക് ബച്ചന്റെ വീടുപോലെ ഒരെണ്ണം തരപ്പെടുത്തുക. തുടങ്ങി ഒട്ടേറെയാണ് ഇയാളുടെ ലക്ഷ്യങ്ങള്‍.

അധോലോക നായകന്‍ അബു സലിമുമായുള്ള ബന്ധത്തിന്റെ പേരില്‍ തലവേദന അനുഭവിക്കുന്ന താരമാണ് മോണിക ബേദി. ദാവൂദും നടി മന്ദാകിനിയും തമ്മിലുള്ള ബന്ധവും ഒട്ടേറെ കോളിളക്കങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

English summary
Gangster wants to marry Deepika by July Relationship between Bollywood and underworld is never a secret. Abhay Gandhi, 31, who was booked for a fraud running over Rs 100 crore, wanted to marry Deepika Padukone by July 5th

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam