ചുംബിച്ചതിന് വിവേകിന് തല്ല് കിട്ടി
പാര്‍ട്ടിയ്ക്കിടയിലുള്ള ചുംബനങ്ങള്‍ ബോളിവുഡ് താരങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് മുമ്പുമുണ്ടായിട്ടുണ്ട്. പാര്‍ട്ടിയ്ക്കിടെ ബലം പ്രയോഗിച്ച് തന്നെ ചുംബിച്ചയാള്‍ക്കെതിരെ രാഖി സാവന്ത് പ്രതികരിച്ചത് കേസ് ഫയല്‍ ചെയ്താണ്. കേസ് ഫയല്‍ ചെയ്യാവുന്നൊരു സംഭവം ഈയിടെയുമുണ്ടായി.
ബോളിവുഡ് താരം വിവേക് ഒബ്റോയിയാണ് ഈ 'കേസി'ലെ പ്രതി. സംവിധായകന്‍ അപൂര്‍വ ലാകിയക്കൊപ്പം ഒരു സുഹൃത്തിന്റെ പാര്‍ട്ടിക്ക് പോയ വിവേക് ലഹരി മൂത്തപ്പോഴാണ് ചില വേലകളൊപ്പിച്ചത്.
അപൂര്‍വ സംവിധാനം ചെയ്യുന്ന മിഷന്‍ ഇസ്താംബൂളിലെ നായകനാണ് വിവേക്. തുടര്‍ച്ചയായ പത്ത് ദിവസം ഷൂട്ടിംഗിനു ശേഷം ഒരു ഇടവേള ആഘോഷിക്കുന്നതിനു വേണ്ടിയാണ് വിവേകും അപൂര്‍വയും സുഹൃത്തിന്റെ പാര്‍ട്ടിക്കു ചെന്നത്.
മദ്യം തലയ്ക്കു പിടിച്ചപ്പോള്‍ വിവേക് ആതിഥേയന്റെ വിദേശിയായ കാമുകിയുമായി സൊള്ളാന്‍ തുടങ്ങി. സുന്ദരി ആദ്യമൊക്കെ വിവേകിനെ മാന്യമായി ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും താരം പിന്‍മാറാന്‍ തയ്യാറായില്ല. സൊള്ളല്‍ തുടര്‍ന്ന താരം സുന്ദരിയെ കയറി ചുംബിച്ചു. സുന്ദരി പ്രതികരിച്ചതും വളരെ പെട്ടെന്നായിരുന്നു. താരത്തിന്റെ കരണത്തൊന്നു പൊട്ടിച്ചു.
ഉടന്‍ അപൂര്‍വ ഇടപെട്ട് വിവേകിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. വിവേകിനെ ഒരു വിധം അപൂര്‍വ വീട്ടിലെത്തിച്ചു. പിറ്റേ ദിവസം ലഹരിയിറങ്ങിയപ്പോഴെങ്കിലും മോശമായി പെരുമാറിയതിന്‍ വിവേക് ക്ഷമാപണം നടത്തുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ അതുണ്ടായില്ല. തന്റെ ഭാഗത്ത് യാതൊരു തെറ്റുമുണ്ടായിട്ടില്ലെന്ന മട്ടായിരുന്നു താരത്തിന്. അതെന്തായാലും കരണക്കുറ്റിക്ക് കിട്ടിയ അടിയുടെ വേദന താരം പെട്ടെന്നൊന്നും മറയ്ക്കാനിടയില്ല.


Click it and Unblock the Notifications