»   » കരിഷ്മ കപൂര്‍ വിവാഹമോചനം തേടുന്നു

കരിഷ്മ കപൂര്‍ വിവാഹമോചനം തേടുന്നു

Posted By:
Subscribe to Filmibeat Malayalam
Karishma
ബോളിവുഡിന്റെ പ്രിയനടിയായിരുന്ന കരിഷ്മ കപൂറിന്റെ വിവാഹം ബന്ധം ഉലയാന്‍ തുടങ്ങിയെന്ന വാര്‍ത്ത വന്നിട്ട് ഏറെനാളുകളായി. ഇപ്പോഴിതാ കരിഷ്മ വിവാഹമോചനത്തിന് അപേക്ഷ നല്‍കാന്‍ പോവുകയാണെന്ന് പുതിയ റിപ്പോര്‍ട്ട്.

ഭര്‍ത്താവ് സഞ്ജയ് കപൂറുമായുള്ള അഭിപ്രയാവ്യത്യാസങ്ങളാണ് ബന്ധം ഉലയാന്‍ കാരണമെന്നാണ് സൂചന. കുറേനാളായി ബന്ധം വഷളായിത്തുടങ്ങിയിരുന്നെങ്കിലും എങ്ങനെയും ഒത്തുപോകാനുള്ള ശ്രമത്തിലായിരുന്നുവത്രേ താരം.

എന്നാല്‍ ഇപ്പോള്‍ സ്ഥിതി തീര്‍ത്തും വഷളായിരിക്കുന്നുവെന്നും ഒരു നിമിഷമെങ്കിലും നേരത്തേ ബന്ധം വേര്‍പെടുത്തണമെന്നുമാണത്രേ കരിഷ്മ പറയുന്നത്. ബന്ധത്തിലെ വിള്ളല്‍ കാരണം കരിഷ്മ ആകെ അസ്വസ്ഥയാണെന്നും മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രശ്‌നങ്ങളില്‍ നിന്നും കരിഷ്മയ്ക്ക് ചെറിയ ആശ്വാസം ലഭിക്കാനായി സൃഹൃത്തുക്കളെല്ലാവരും കൂടി നിര്‍ബ്ബന്ധിച്ച് കുറച്ചുനാള്‍മുമ്പ് അവരെ ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ അതിനുശേഷം പിന്നെ പാര്‍ട്ടികള്‍ക്കൊന്നും കരീഷ്മ പോകുന്നേയില്ലെന്നും എല്ലാം സ്വകാര്യജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഭയന്നാണെന്നും താരത്തോട് അടുപ്പമുള്ളവര്‍ പറയുന്നു.

ദില്ലിക്കാരനായ വ്യവസായി സഞ്ജയ് കപൂറും കരിഷ്മയും തമ്മിലുള്ള വിവാഹം നടന്നത് 2003 സെപ്റ്റംബറിലാണ്. 2005ല്‍ ഇവര്‍ക്ക് ആദ്യത്തെ കുഞ്ഞ് പിറന്നു. 2010 മാര്‍ച്ചില്‍ രണ്ടാമത്തെ കുഞ്ഞും പിറന്നു. രണ്ടാമത്തെ കുഞ്ഞിനെ കരിഷ്മ ഗര്‍ഭംധരിച്ചപ്പോള്‍ മുതല്‍ സഞ്ജയ്ക്ക് പരസ്ത്രീ ബന്ധമുണ്ടായിരുന്നുവത്രേ.

English summary
Bollywood actress Karishma Kapoor decided to divorce her husband Sunjay Kapoor. She will soon submit the divorce papers. 
 After long deliberation, Karisma has come to the conclusion that she can"t be with Sunjay anymore.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam