മേക്കപ്പ്മാനെ ചൊല്ലി ക്യാറ്റും അനുഷ്‌കയും ഉടക്കി

By Nisha Bose

Katrina Kaif-Anushka Sharma
ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവരാണെങ്കിലും നടിമാര്‍ തമ്മില്‍ നല്ല സൗഹൃദം നിലനിര്‍ത്തുന്നത് അപൂര്‍വ്വം. എങ്കിലും നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ ബോളിവുഡിലെ നടിമാര്‍ ഇങ്ങനെ വഴക്കടിക്കാന്‍ തുടങ്ങിയാല്‍ എന്തു ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ ചോദ്യം.

വിഷയം മറ്റൊന്നുമല്ല കത്രീന കൈഫും അനുഷ്‌ക ശര്‍മ്മയും തമ്മില്‍ ഈയിടെ വഴക്കടിച്ചു. പ്രശ്‌നത്തിനെല്ലാം കാരണമായത് ക്യാറ്റിന്റെ മേക്കപ്പ്മാന്‍ സുഭാഷും. കത്രീന മേരെ ബ്രദര്‍ കി ദുല്‍ഹന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുകയാണ്. അതിനിടെ ക്യാറ്റിന്റെ മേക്കപ്പ്മാനെ റാഞ്ചാന്‍ അനുഷ്‌ക നടത്തിയ ശ്രമമാണ് ക്യാറ്റിനെ ചൊടിപ്പിച്ചത്.

ലണ്ടനിലുള്ള രണ്ട് ദിവസത്തെ പരിപാടിയ്ക്ക് അനുഷ്‌ക സുഭാഷിന്റെ സേവനം ആവശ്യപ്പെട്ടു. താന്‍ ലണ്ടനില്‍ പോകുമെന്നുള്ള കാര്യം സുഭാഷ് ക്യാറ്റിനെ അറിയിച്ചു. മേക്കപ്പ്മാന്‍ അനുഷ്‌കയോടൊപ്പം പോയാല്‍ താന്‍ അഭിനയിക്കില്ലെന്ന് ക്യാറ്റ് വ്യക്തമാക്കി.

ചിത്രം നിര്‍ത്തി വയ്ക്കാന്‍ കഴിയില്ലാത്തതിനാല്‍ ആദിത്യ ചോപ്ര അനുഷ്‌കയെ വിളിച്ചു സംസാരിച്ചു. അതോടെ മേക്കപ്പ്മാനെ വിട്ടുകൊടുക്കാന്‍ അനുഷ്‌ക തയ്യാറായി. അതോടെ പ്രശ്‌നത്തിന് പരിഹാരവുമായി. എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായെങ്കിലും അനുഷ്‌ക അത്ര ഹാപ്പിയൊന്നുമല്ലെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X