»   » കത്രീന ഇറ്റാലിയന്‍ ജോബിനില്ല

കത്രീന ഇറ്റാലിയന്‍ ജോബിനില്ല

Posted By:
Subscribe to Filmibeat Malayalam
Katrina Kaif
ഹോളിവുഡിലെ സൂപ്പര്‍ഹിറ്റ് മൂവി ഇറ്റാലിയന്‍ ജോബിന്റെ ഹിന്ദി റീമേക്കിനില്ലെന്ന് കത്രീന കെയ്ഫ്. സൂപ്പര്‍ സംവിധായകരായ അബ്ബാസ് മുസ്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കടലാസ് ജോലികള്‍ പുരോഗമിക്കുകയാണ്.

ഇറ്റാലിയന്‍ ജോബിന്റെ ഒറിജിനലില്‍ ചാര്‍ലീസ് തെറോണ്‍ അവതരിപ്പിച്ച റോളിലേക്കാണ് കത്രീന കെയ്ഫിനെ തിരഞ്ഞെടുത്തതെങ്കിലും ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് അവര്‍ പ്രൊജക്ടില്‍ നിന്നും പിന്‍മാറുകയായിരുന്നു.

ഡേറ്റ് ക്ലാഷ് മൂലമാണ് കത്രീനയുടെ പിന്‍മാറ്റമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദോസ്താനയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കേണ്ടതിനാലാണ് ക്യാറ്റ്‌സ് ഇറ്റാലിയന്‍ ജോബ് ഉപേക്ഷിച്ചതെന്ന് അവരോട് അടുപ്പമുള്ളവൃത്തങ്ങള്‍ പറയുന്നു. അതേസമയം ഇമ്രാന്‍ ഖാനെ നായകനാക്കി യാഷ് രാജ് ഒരുക്കുന്ന പുതിയ ചിത്രത്തിലേക്കും കത്രീനയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

അബ്ബാസ് മുസ്താന്റെ ചിത്രത്തില്‍ അഭിഷേക് ബച്ചന്‍, നീല്‍ നിതിന്‍ മുകേഷ്, ഒമി വൈദ്യ എന്നിവരാണ് അഭിനയിക്കുന്നത്. ഇനി ഒരു നടനും രണ്ട് നായികമാര്‍ക്കുമുള്ള അന്വേഷണമാണ് നടക്കുന്നത്. ഇവരെയും ഉടന്‍ തന്നെ തീരുമാനിക്കുമെന്നാണ് ചിത്രവുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

2003 ല്‍ ഗാരി ഗ്രേയുടെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ ഇറ്റാലിയന്‍ ജോബ് ബോക്സ് ഓഫീസില്‍ തകര്‍പ്പന്‍ വിജയം നേടിയിരുന്നു. ബാങ്ക് റോബറിയുടെ കഥപറയുന്ന ചിത്രത്തില്‍ മാര്‍ക്ക് വാല്‍ബെര്‍ഗ്, ചാര്‍ലിസ് തൊറോണ്‍, ജാസണ്‍ സ്റ്റാഥം, ഡൊണാള്‍ഡ്‌സുതര്‍ലാന്റ്, സെയ്ത്ത് ഗ്രീന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam