»   » കത്രീന ഏഷ്യന്‍ സെക്‌സി

കത്രീന ഏഷ്യന്‍ സെക്‌സി

Posted By:
Subscribe to Filmibeat Malayalam
Katrina Kaif
സെക്‌സി പദവികള്‍ കൊണ്ട്‌ കത്രീന പൊറുതിമുട്ടുകയാണ്‌. അവസാനമായി ലൈംഗികാര്‍ഷത്വമുള്ള ഏഷ്യന്‍ താരമായാണ്‌ ഈ ബോളിവുഡ്‌ സുന്ദരിയെ തിരഞ്ഞെടുത്തിരിയ്‌ക്കുന്നത്‌. പ്രമുഖ ബ്രിട്ടിഷ്‌ ഏഷ്യന്‍ പത്രമായ ഈസ്റ്റേണ്‍ ഐ നടത്തിയ സര്‍വെയിലാണ് കത്രീന ഏഷ്യന്‍ സെക്സി പദവിയ്ക്കര്‍ഹയായത്.


ബിപാഷയും പ്രിയങ്കയും തൊട്ടടുത്ത സ്ഥാനങ്ങളില്‍ ഇടം കണ്ടെത്തിയപ്പോള്‍ മുന്‍ ലോകസുന്ദരിയായ ഐശ്വര്യ റായിയ്‌ക്ക്‌ ഏഴാം സ്ഥാനം കൊണ്ട്‌ തൃപ്‌തി പെടേണ്ടി വന്നു.

ലണ്ടനില്‍ ജനിച്ചു വളര്‍ന്ന കത്രീനയ്‌ക്ക്‌ ആകര്‍ഷകമായ ഒരു നൈസര്‍ഗ്ഗിക സൗന്ദര്യം കൈമുതലായുണ്ട്‌. ഈ സ്വഭാവികത കൊണ്ട്‌ തന്നെ ബോളിവുഡില്‍ ഒരു തരംഗം അവര്‍ക്ക്‌ സൃഷ്ടിയ്‌ക്കാന്‍ എളുപ്പത്തില്‍ കഴിയുന്നുവെന്ന്‌ ഈസ്റ്റേണ്‍ ഐ എഡിറ്റര്‍ ഹേമന്ത്‌ വര്‍മ്മ വിലയിരുത്തി. യുകെ പത്രത്തിന്റെ സര്‍വെയില്‍ മലയാളിയായ അസിന്‍ തോട്ടുങ്കലും സ്ഥാനം പിടിച്ചിട്ടുണ്ട്‌.

ഇതാദ്യമായൊന്നുമല്ല സെക്‌സി ഗേള്‍ പദവി ക്യാറ്റ്‌സിനെ തേടിയെത്തുന്നത്‌. ബ്രിട്ടനിലെ പുരുഷന്‍മാരുടെ മാഗസിനായ എഫ്‌എച്ച്‌എം നടത്തിയ സര്‍വെയില്‍ ലോകത്ത്‌ ജീവിച്ചിരിയ്‌ക്കുന്നവരില്‍ ഏറ്റവും ലൈംഗികാര്‍ഷണത്വമുള്ള സ്‌ത്രീയെന്ന പദവി കത്രീന സ്വന്തമാക്കിയിരുന്നു. ആഞ്‌ജലീനയടക്കമുള്ള ഹോളിവുഡ്‌ താരങ്ങളെ പിന്തള്ളിയാണ്‌ അന്ന്‌ കത്രീന സര്‍വെയില്‍ ഒന്നാമതെത്തിയത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam