കത്രീനയുടെ ലാളിത്യമാണെനിക്കിഷ്ടം: സല്‍മാന്‍

By Staff

കത്രീന-സല്‍മാന്‍ പ്രണയം ബോളിവുഡില്‍ ഇപ്പോഴും ചൂടന്‍ ചര്‍ച്ചാവിഷയമാണ്‌. മറ്റുള്ളവര്‍ വേണ്ടതിലേറെ ചര്‍ച്ചചെയ്യുന്നുണ്ടെങ്കിലും സല്‍മാനും കത്രീനയും തങ്ങളുടെ പ്രണയത്തെക്കുറിച്ച്‌ ഇതേവരെ കൂടുതല്‍ വാചാലരായിട്ടില്ല.

സല്‍മാന്‍ പ്രത്യേകിച്ചും. പറയുന്നവര്‍ എന്തും പറയട്ടെ എന്ന ലൈനിലാണ്‌ ഇരുവരും മുന്നോട്ടുപോകുന്നത്‌. എന്നാല്‍ അടുത്തിടെ ഒരു പ്രമുഖ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ കത്രീനയോട്‌ പ്രണയം തോന്നാനുള്ള കാരണം വെളിപ്പെടുത്തി.

കത്രീനയുടെ ലാളിത്യമാണത്രേ സല്ലുവിനെ ആകര്‍ഷിച്ചത്‌. കത്രീന വളരെ ലാളിത്യമുള്ളവളാണ്‌. വളരെ സുന്ദരിയും എല്ലാകാര്യങ്ങളും തുറന്ന്‌ പറയാന്‍ ഇഷ്ടപ്പെടുന്നവളുമാണ്‌. ഇത്തരം പെണ്‍കുട്ടികളെയാണ്‌ എനിക്കിഷ്ടം. കാര്യങ്ങള്‍ പെരുപ്പിച്ച്‌ കാണിക്കുകയും മറ്റും ചെയ്യുന്ന സ്‌ത്രീകളെ എനിക്കിഷ്ടമല്ല- സല്‍മാന്‍ പറഞ്ഞു.

വെള്ളിയാഴ്‌ച പ്രദര്‍ശത്തിനെത്തുന്ന ഹലോയെന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്കൊന്നും പങ്കെടുക്കാത്തതിന് പിന്നിലുള്ള കാരണവും സല്‍മാന്‍ പറഞ്ഞു.

ഞാന്‍ നടനാണ്‌, അഭിനയമാണ്‌ എന്റെ ജോലി, സിനിമ പരസ്യം ചെയ്യല്‍ എന്റെ ജോലിയല്ല. ഒരു സിനിമ റോഡ്‌ ഷോയും മറ്റും നടത്തി പരസ്യപ്പെടുത്തുന്നതിനോട്‌ എനിക്ക്‌ യോജിപ്പില്ല. എന്നെ ഇഷ്ടപ്പെടുന്നവര്‍ പോകും ചിത്രം കാണും അത്രതന്നെ- സല്‍മാന്‍ പറഞ്ഞു.

ഹലോയില്‍ സല്‍മാന്റെ ഒപ്പമഭിനയിച്ച സൊഹൈല്‍ ഖാന്‍, ശര്‍മന്‍ ജോഷി, അമൃത അറോറ എന്നിവരെല്ലാം ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്കായി എത്തിയിരുന്നു. പരിപാടികളില്‍ സല്‍മാന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടുകയും ചെയ്‌തിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X