»   » ബിക്കിനിയിട്ട മുഗ്ധയോട് അമ്മ പിണങ്ങി

ബിക്കിനിയിട്ട മുഗ്ധയോട് അമ്മ പിണങ്ങി

Posted By:
Subscribe to Filmibeat Malayalam
Mugda
നടിമാര്‍ ടു പീസ് ഡ്രസ്സുകളിട്ട് അഭിനയിക്കുമ്പോള്‍ ആളുകള്‍ പൊതുവേ ചോദിക്കാറുണ്ട്, ഇതൊന്നും ഇവരുടെ വീട്ടുകാര്‍ കാണുന്നില്ലേയെന്ന്.

എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ തങ്ങള്‍ക്കുനേരെ വരുമ്പോള്‍ മിക്ക നടിമാരും പറയുക വീട്ടുകാര്‍ വളരെ പ്രൊഫഷണല്‍ ആണ് എന്റെ ഇഷ്ടത്തിന് എതിരുനില്‍ക്കില്ല എന്നൊക്കെയാണ്.

ഇതിന്റെ സത്യാവസ്ഥ എന്തായാലും ടുപീസ് അണിഞ്ഞതിന്റെ പേരില്‍ ഒരു നടിയ്ക്കും വീട്ടില്‍നിന്നും എതിര്‍പ്പുണ്ടായ കഥകള്‍ പുറത്തധികം കേട്ടിട്ടില്ല.

എന്നാല്‍ ഇതില്‍ നി്ന്നും വ്യത്യസ്തമാണ് മുഗ്ധ ഗോഡ്‌സേയുടെ കാര്യം. ബിക്കിനി ഇട്ട് ആകെ പുലിവാല് പിടിച്ച അവസ്ഥയിലാണ് മുഗ്ധ.

ബോബി ഡിയോളിനൊപ്പം അഭിനയിക്കുന്ന ഹെല്‍പ് എന്ന ചിത്രത്തിന് വേണ്ടിയാണ് മുഗ്ധ ബിക്കിനിയിട്ടത്. എന്നാല്‍ ഇതോടുകൂടി മുഗ്ധയുടെ അമ്മ പിണങ്ങി.

'യാഥാസ്ഥിത കുടുംബമാണ് എന്റേത്. എന്റെ വേഷം വീട്ടിലുളളവര്‍ക്ക് ഇഷ്ടമായില്ല. പ്രശ്‌നം ഉടന്‍ പരിഹരിക്കാമെന്നാണ് പ്രതീക്ഷ' മുഗ്ധ പറഞ്ഞു.

ഇതാദ്യമായല്ല മുഗ്ധ നീന്തല്‍ വേഷമണിഞ്ഞ് പ്രത്യക്ഷപ്പെടുന്നത് . മോഡല്‍ ആയിരുന്ന കാലത്ത് ബിക്കിനി അണിഞ്ഞ് റാമ്പില്‍ ചുവടുവച്ചിട്ടുമുണ്ട് .

എന്നാല്‍ സിനിമയില്‍ ഇത്തരം വേഷമിടരുതെന്നാണ് അമ്മയുടെ പക്ഷം. എന്നാല്‍ ബിക്കിനിസീന്‍ കൂടുതല്‍ ആകര്‍ഷമാകുമെന്ന് സംവിധായകന്‍ രാജീവ് വീറാനി പറഞ്ഞ പ്രകാരമാണത്രേ മുഗ്ധ ആ സാഹസത്തിന് മുതിര്‍ന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam