»   » ഗര്‍ഭിണി വേഷം; വിദ്യ പുകവലി വിലക്കി

ഗര്‍ഭിണി വേഷം; വിദ്യ പുകവലി വിലക്കി

Posted By:
Subscribe to Filmibeat Malayalam
Vidya Balan
പുകവലിക്കുന്നവരെക്കൊണ്ട് ആ ദുശ്ശീലം നിര്‍ത്തിക്കുകയെന്നത് വളരെ ശ്രമകരമായ ജോലിയാണ്. പുകവലി നിര്‍ത്തൂ എന്നാവശ്യപ്പെട്ടുകൊണ്ട് തങ്ങളെ സമീപിക്കുന്നവരെ പൊതുവേ അവര്‍ക്ക് പുച്ഛവുമാണ്.

എന്നാല്‍ ബോളിവുഡ് താരം വിദ്യയ്ക്ക് കുറച്ചുനാളത്തേയ്‌ക്കെങ്കിലും ചിലരുടെ പുകവലി നിര്‍ത്തിക്കാന്‍ സാധിച്ചു. പുതിയ ചിത്രത്തിന്റെ സെറ്റിലുള്ളവര്‍ പുകവലിക്കുന്നതാണ് വിദ്യ വിലക്കിയിരിക്കുന്നത്. ചിത്രമായ കഹാനിയില്‍ വിദ്യ ഒരു ഗര്‍ഭിണിയുടെ റോളാണ് അഭിനയിക്കുന്നത്.

മറ്റുള്ളവര്‍ പുകവലിച്ചാലും ഗര്‍ഭിണിയ്ക്കും കുഞ്ഞിനും ദോഷമാണെന്നകാര്യം ഏവരുടെയും ശ്രദ്ധയില്‍പ്പെടുത്തിയ വിദ്യ ആരും പുകവലിക്കരുതെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു. കഥാപാത്രത്തോട് തീര്‍ത്തും ഇഴുകിച്ചേരാനുള്ള വിദ്യയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ സുജോയ് ഘോഷ് പയുന്നത്.

കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ട വിദ്യ ഷൂട്ടിങ് സമയത്തും അല്ലാത്തപ്പോഴും ഒരു യഥാര്‍ത്ഥ ഗര്‍ഭിണിയേപ്പോലെയാണ് പെരുമാറുന്നതെന്നും സുജോയ് പറയുന്നു.

അടുത്തിടെ അഭിനയിച്ച ചിത്രങ്ങളിലൂടെ വിദ്യ ബോളിവുഡില്‍ ഒരു സ്ഥാനം ഉറപ്പിച്ചെടുത്തിരിക്കുകയാണ്. പുകവലി നിര്‍ത്തിക്കുന്ന ചില കാര്യങ്ങളെല്ലാം ഇത്തിരി കടന്നകയ്യാണെന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും വിദ്യ ഒരു നല്ല അഭിനേത്രിയാണെന്നതിന്റെ മുന്നില്‍ ഇതെല്ലാം സഹിക്കാമെന്ന മട്ടിലാണത്രേ സെറ്റിലുള്ള ഭൂരിഭാഗം പേരും.

English summary
Vidya Balan demands a smoking ban on the set because she's playing a pregnant woman. Vidya Balan, who is playing the role of a six-month pregnant woman in Sujoy Ghosh's Kahaani, has invoked a no smoking ban on the film sets

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam