അസിന്റെ ഓണം വീട്ടുകാര്‍ക്കൊപ്പം

മുംബൈയിലെ വീട്ടില്‍ ഓണമാഘോഷിയ്ക്കുമ്പോഴും കുട്ടിക്കാലത്തെ ഓണമാണ് അസിന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നത്. കുട്ടിക്കാലത്ത് കൂട്ടുകാരുമൊത്ത് പൂവിറുക്കുന്നതും പൂക്കളമിടുന്നതും രസകരമായിരുന്നുവെന്ന് അസിന്‍ പറയുന്നു. പുത്തന്‍ ഉടുപ്പിട്ട് കൂട്ടുകാരുമൊത്ത്് ഓണസദ്യ കഴിയ്ക്കുന്നതും മറക്കാനാവാത്ത അനുഭവം തന്നെ.
കൂട്ടുകാരെല്ലാം ലോകത്തിന്റെ പലഭാഗങ്ങളിലാണെങ്കിലും ഓണനാളില്‍ എല്ലാവരേയും വിളിയ്ക്കാറുണ്ടെന്ന് അസിന്‍ പറയുന്നു. ഓണത്തിന് മലയാളം ചാനലുകളില്‍ വരുന്ന ഓണം സ്‌പെഷ്യല്‍ പ്രോഗ്രാമുകളും ഞാന്‍ മിസ് ചെയ്യാറില്ല-ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അസിന്‍ പറഞ്ഞു.


Click it and Unblock the Notifications