»   » ബിഗ് ബോസില്‍ പൂനം പാണ്ഡെ തുണിയുരിയും?

ബിഗ് ബോസില്‍ പൂനം പാണ്ഡെ തുണിയുരിയും?

Posted By: Super
Subscribe to Filmibeat Malayalam
Poonam Pandey
എന്തിനും ഏതിനും തുണിയിരിഞ്ഞുകളയുമെന്ന് പറയുന്ന മോഡല്‍ പൂനം പാണ്ഡെ സൂപ്പര്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിലും തുണിയഴിയ്ക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തേ ലോകകപ്പ് സ്വന്തമാക്കിയാല്‍ ഇന്ത്യന്‍ ടീമിന് മുമ്പില്‍ തുണിയുരിയുമെന്ന് പൂനം പ്രഖ്യാപിച്ചിരുന്നു.

പിന്നീട് പലതരം കാര്യങ്ങളാല്‍ ഇത് നടക്കാതെ വന്നപ്പോള്‍ പൂനം ഏതാണ്ട് പൂര്‍ണനഗ്നയെന്ന് തോന്നിയ്ക്കുന്ന വേഷവിധാനങ്ങളുമായി പ്രത്യേക്ഷപ്പെട്ട് നിരാശതീര്‍ത്തു, അതും ട്വിറ്ററിലൂടെ. ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടീം തോറ്റ് തുന്നംപാടി വന്നപ്പോള്‍ അതിന്റെ നിരാശയിലായിരുന്നു പൂനത്തിന്റെ ബ്രേവ് ആക്ട്. ബാക്കിനിരാശ തീര്‍ക്കാനും സ്വന്തം രാജ്യത്ത് തുണിയിരിയുകയെന്നുള്ള മോഹം പൂവണിയാനും ബിഗ് ബോസ് ഷോ പൂനത്തിന് സഹായകമാകും.

രണ്ട് ദിവസത്തേയ്ക്കാണ് പൂനം ഷോയില്‍ വരുകയെന്നാണ് റിപ്പോര്‍ട്ട്. തന്റെ വരവും കാത്തിരിക്കുന്ന ആരാധകരെ പൂനം നിരാശയാക്കില്ലെന്നും ഏതാണ്ട് പാതിനഗ്നയായിത്തന്നെയാണ് പൂനം വരുകയെന്നും ബിഗ് ബോസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

നേരത്തേ തന്നെ ബിഗ് ബോസിലേയ്ക്ക് പൂനത്തെ അണിയറക്കാര്‍ ക്ഷണിച്ചിരുന്നുവത്രേ. എന്നാല്‍ തനിയ്‌ക്കൊരും സ്‌പെഷ്യല്‍ എന്‍ട്രി കിട്ടിയെങ്കിലേ വരുകയുള്ളുവെന്നായിരുന്നുവത്രേ പൂനത്തിന്റെ ഡിമാന്റ്. ഒടുവില്‍ ഇത് നിറവേറ്റപ്പെടുകയാണ്.

ഇതിനായി ബിഗ് ബോസില്‍ തീര്‍ത്തും അസാധാരണമായ ചില ആശയങ്ങള്‍ കൊണ്ടുവരാന്‍ പോവുകയാണത്രേ. ഇതിന് മുമ്പ് ഹോളിവുഡിലെ ഗ്ലാമര്‍ ബോംബ് പമേല ആന്‍ഡേഴ്‌സണ്‍ ബിഗ് ബോസില്‍ വന്നിരുന്നു.

English summary
Poonam Pandey might finally fulfill her dream of stripping for her country, albeit in the Big Boss house,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam