»   » അമീര്‍ സഹായിച്ചു; റാണി സെക്സിയായി!!

അമീര്‍ സഹായിച്ചു; റാണി സെക്സിയായി!!

Posted By:
Subscribe to Filmibeat Malayalam
Rani Mukherjee
ആകാരവടിവില്ലെന്നതിന്റെ പേരില്‍ ബോളിവുഡ്‌ താരം റാണി മുഖര്‍ജിയ്‌ക്ക്‌ കുറച്ചൊന്നുമല്ല സഹിച്ചക്കേണ്ടിവന്നത്‌. മറ്റു നടിമാരെപ്പോലെ സ്വന്തം അഴകളവുകള്‍ വടിവോടെ സൂക്ഷിക്കുന്നതില്‍ റാണിയ്‌ക്ക്‌ വലിയ താല്‍പര്യമൊന്നുമില്ലായിരുന്നുവെന്ന്‌ പറഞ്ഞാല്‍ തെറ്റില്ല.

ഈ വടിവില്ലായ്‌മ പ്രശ്‌നം കൊണ്ടുതന്നെ റാണിയ്‌ക്ക്‌ ഒട്ടേറെ അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ബോളിവുഡില്‍ നായികമാരുടെ ശരീരസൗന്ദര്യത്തിന്‌ സംവിധായകരും നിര്‍മ്മാതാക്കളും നായകതാരങ്ങളും വരെ വല്ലാത്ത പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്‌.

അതുകൊണ്ടുതന്നെ ഏറ്റവും അടുപ്പമുള്ളവരും റാണിയുടെ അഭിനയമികവിനെ നന്നായി ചൂഷണം ചെയ്യാമെന്ന്‌ കരുതുന്നവരുമായ സംവിധായകര്‍ മാത്രമേ റാണിയ്‌ക്ക്‌ റോള്‍ നല്‍കാറുണ്ടായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ കഥയാകെ മാറിയിരിക്കുന്നു. റാണി പൂര്‍വ്വാധികം സെക്‌സിയായിരിക്കുന്നുവെന്നാണ്‌ ഇപ്പോള്‍ കേള്‍ക്കുന്നത്‌.

ഇപ്പോള്‍ കണ്ടാല്‍ പഴയ റാണി തന്നെയോ ഇതെന്ന്‌ നമ്മള്‍ അതിശയിച്ചുപോകുമത്രേ. ബോളിവുഡിലെ പെര്‍ഫക്ഷനിസ്റ്റ്‌്‌ സാക്ഷാല്‍ അമീര്‍ ഖാനാണ്‌ റാണിയെ ഇതിനായി സഹായിച്ചിരിക്കുന്നത്‌. ശരീര സംരക്ഷണത്തില്‍ അമീറിനുള്ള ശ്രദ്ധയെക്കുറിച്ച്‌ പറയേണ്ടതില്ലല്ലോ. ഗുലാം എന്ന ചിത്രത്തില്‍ അമീറിനൊപ്പം അഭിനയിച്ചപ്പോഴുള്ള അതേ സെക്‌സി ലുക്കാണത്രേ ഇപ്പോള്‍ റാണി സ്വന്തമാക്കിയിരിക്കുന്നത്‌.

റാണിയുടെ ശരീരം അഴകുള്ളതാക്കാന്‍ അമീന്‍ സ്വന്തം ട്രയിനര്‍ സത്യജിത്തിനെത്തന്നെയാണത്രേ നിയോഗിച്ചത്‌. വ്യായാമം ചെയ്‌തും ഭക്ഷണം കുറച്ചും എല്ലാം ശ്രമിച്ചെങ്കിലും റാണിയ്‌ക്ക്‌ സ്വന്തം ശരീരസൗന്ദര്യം മെച്ചപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇക്കാര്യമറിഞ്ഞ അമീര്‍ സത്യജിത്തിനോട്‌ റാണിയെ സഹായിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവത്രേ.

അമീര്‍ തന്നെ ഏല്‍പ്പിച്ചകാര്യം സത്യജിത്ത്‌ ഭംഗിയായി ചെയ്‌തുതീര്‍ത്തു. ആദ്യംതന്നെ റാണിയ്‌ക്ക്‌ ഒരു ഭക്ഷണക്രമമാണത്രേ അദ്ദേഹം നിര്‍ദ്ദേശിച്ചത്‌, അതിനൊപ്പംതന്നെ വ്യായാമമുറകളും. രണ്ടുമാസം കൊണ്ട്‌ റാണി ആളാകെ മാറി. വടിവൊത്ത ശരീരം വീണ്ടെടുത്തു. എന്തായാലും ഇനി വടിവൊത്ത സ്വന്തം ശരീരം കണ്ണാടിയില്‍ കാണുമ്പോള്‍ റാണി അമീറിനോട്‌ ഒരു നുറുവട്ടം നന്ദിപറയുമെന്നുറപ്പ്‌ .

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam