ചുംബിക്കാനില്ല: കത്രീന, സല്‍മാന്‍

എന്നാല്‍ 'സിന്ദഗി നാ മിലേംഗി ദൊബാര'യില്‍ ഋത്വിക്കിനെ ചുംബിക്കുന്ന സീന്‍ കത്രീന നല്ല കൂളായങ്ങ് ചെയ്തിരുന്നു. ആ രംഗം സിനിമ ആവശ്യപ്പെട്ടതു കൊണ്ടാണ് താന്‍ അങ്ങനെ ചെയ്തതെന്നാണ് കത്രീന പറയുന്നത്. ഇനി ചുംബന രംഗത്തിലഭിനയിക്കില്ലെന്നും താരം ആണയിടുന്നു.
കബീര്‍ ഖാന്റെ ചിത്രമായ 'ഏക് ദ ടൈഗര്‍' എന്ന ചിത്ത്രതില്‍ തന്റെ മുന്‍ കാമുകനായ സല്‍മാന്‍ ഖാനുമൊത്തുള്ള ഒരു ചുംബന രംഗം ചെയ്യാന്‍ ക്യാറ്റ്സ് വിസമ്മതിച്ചത്രേ. എന്നാല്‍ കത്രീനയെ കൊണ്ട് എങ്ങനെയെങ്കിലും സമ്മതിപ്പിക്കാമെന്നു വച്ചാലും കാര്യമില്ല. സല്‍മാനും ചുംബന രംഗത്തിനു തയ്യാറല്ല. അതുകൊണ്ട് തന്നെ ഈ രംഗം ഉപേക്ഷിയ്ക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. താരങ്ങളിങ്ങനെ വാശി കാണിച്ചാല്‍ തങ്ങളെന്തു ചെയ്യുമെന്നാണ് സംവിധായകരുടെ ചോദ്യം.


Click it and Unblock the Notifications