ബിക്കിനിയും ചുംബനവുമായി ശ്രിയ ഹിന്ദിയില്‍
ശിവാജിയില്‍ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ നായികയായി തെന്നിന്ത്യയുടെ മനംകവര്‍ന്ന തമിഴ് താരം ശ്രിയ ഹിന്ദിയില്‍ ബിക്കിനിവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഇമ്രാന്‍ ഹഷ്‌മിയ്‌ക്കൊപ്പം അഭിനയിക്കുന്ന ഹിന്ദിചിത്രത്തിലാണ് ശ്രിയ ബിക്കിനിയണിയുന്നത്.
ഈ ചിത്രത്തില്‍ ഇമ്രാനൊപ്പം ഒരു ചൂടന്‍ ചുംബനരംഗത്തിലും ശ്രിയ അഭിനയിച്ചിട്ടുണ്ടത്രേ. ഈ ചുംബനരംഗത്തെയും ബിക്കിനി രംഗത്തെയും കുറിച്ച് ചോദിക്കുമ്പോള്‍ സ്‌ക്രീനില്‍ താന്‍ ഹോട്ടാണെന്നും അല്ലാത്തപ്പോള്‍ താന്‍ ഡീസന്റാണെന്നുമാണ് ശ്രിയ പറയുന്നത്.
എതിര്‍പ്പോ നിബന്ധനകളോ ഒന്നുമില്ലാതെയാണത്രേ ശ്രിയ ബിക്കിനിയണിയാനും ഇമ്രാനുമായി ചുണ്ട് ചേര്‍ക്കാനുമൊക്കെ തയ്യാറായത്. ആവര്‍ത്തനവിരസതയുള്ള കഥാപാത്രങ്ങള്‍ക്കൊടുവില്‍ ഇനി ചുംബനരംഗങ്ങള്‍ ചെയ്യാനില്ലെന്ന തന്റെ പ്രഖ്യാപനം പിന്‍വലിച്ച ഇമ്രാന്‍ വീണ്ടും ഈ ചിത്രത്തിലൂടെ ചുംബനരംഗങ്ങളില്‍ വീണ്ടും സജീവമാവുകയാണ്.
മര്‍മ്മയോഗിയില്‍ കമലഹാസനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചുവെന്ന വാര്‍ത്തയെക്കുറിച്ച് ചോദിച്ചപ്പോള്‍ മര്‍മ്മയോഗിയില്‍ അഭിനയിക്കാനായി കമല്‍ വിളിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഇതേവരെ ഒന്നും തീരുമാനമായിട്ടില്ലെന്നുമാണ് ശ്രിയ പ്രതികരിച്ചത്.
രജനിയുടെ അടുത്ത ചിത്രമായ റോബോട്ടില്‍ ശ്രിയയ്‌ക്ക് വേഷമൊന്നും കിട്ടാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് റോബോട്ടില്‍ തനിക്കിണങ്ങുന്ന വേഷമൊന്നുമുണ്ടാകില്ല അതുകൊണ്ടായിരിക്കും വിളിക്കാഞ്ഞതെന്നും ശ്രിയ മറുപടി നല്‍കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications