സുസ്‌മിത ബേനസീര്‍ ആകുന്നു
വ്യത്യസ്തതയുള്ളതും പ്രേക്ഷകര് ഓര്മ്മിക്കപ്പെടുന്നതുമായി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി ഗ്ലാമര് വേഷങ്ങളോട് വിടപറഞ്ഞിരിക്കുകയാണ് മുന് വശ്വസുന്ദരി സുസ്മിത സെന്.
ഇപ്പോള് ഝാന്സി റാണി എന്ന ചിത്രം സംവിധാനം ചെയ്യുകയും അതില് അഭിനയിക്കുകയും ചെയ്തുകൊണ്ട് യഥാര്ത്ഥത്തില് ഡബിള് റോള് കൈകാര്യ ചെയ്യുകയാണ് സുസ്മിത.
ഗൗരവമേറിയ വേഷങ്ങള് ആഗ്രഹിക്കുന്ന സുസ്മിതെയെത്തേടി ഒരു സുവര്ണാവസരം എത്തിയിരിക്കുന്നു. പാകിസ്താന് മുന് പ്രധാനമന്ത്രി ബേനസീര് ഭൂട്ടോയെ അവതരിപ്പിക്കാനാണ് സുസ്മിതയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്.
ബേനസീറിന്റെ ഏറ്റവും നന്നായി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണത്രേ സുസ്മിതയിപ്പോള്. വോക്സ് വിഷനും സൂം ഫിലിംസും സംയുക്തമായി നിര്മ്മിക്കുന്ന സിനിമയിലാണ് സുസ്മിത ബേനസീറായി വേഷമിടുന്നത്.
ഉര്ദുവിലും ഇംഗ്ലീഷിലുമാണ് ചിത്രം നിര്മ്മിക്കുന്നത്. ഇംഗ്ലണ്ടിലും പാകിസ്താനിലുമാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കും. ചിത്രത്തിനായി ഉര്ദുഭാഷ പഠിക്കാന് സുഷ് ശ്രമം തുടങ്ങിയിട്ടുണ്ടത്രേ.


Click it and Unblock the Notifications