»   » വിദ്യയും ഐറ്റം ഡാന്‍സിന്; പ്രതിഫലം 8കോടി

വിദ്യയും ഐറ്റം ഡാന്‍സിന്; പ്രതിഫലം 8കോടി

Posted By:
Subscribe to Filmibeat Malayalam
Vidya Balan
ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രം വിദ്യ ബാലന്‍ ഏറ്റെടുത്തപ്പോള്‍ പലകോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നു. എന്നാല്‍ ചിത്രം സൂപ്പര്‍ഹിറ്റായി. വിദ്യയുടെ പ്രതിഫലവും കുതിച്ചുയര്‍ന്നു.

എന്തായാലും നനഞ്ഞിറങ്ങി ഇനി കുളിച്ചു കയറാം എന്ന തീരുമാനത്തിലാണത്രേ ഈ താരസുന്ദരി. കത്രീന കൈഫും കരീന കപൂറും പ്രിയങ്ക ചോപ്രയുമൊക്കെ പോലെ ഐറ്റം ഡാന്‍സിലും ഒരു കൈ നോക്കാം എന്നാണത്രേ വിദ്യയുടെ തീരുമാനം.

വിധു വിനോദ് ചോപ്രയുടെ ഫെരാരി കി സവാരി എന്ന ചിത്രത്തിലൂടെയാണ് വിദ്യ ഐറ്റം ഡാന്‍സ് രംഗത്തേയ്ക്ക് കടക്കുന്നത്.
സില്‍ക്ക് സ്മിതയെ ഭംഗിയായി അവതരിപ്പിച്ച വിദ്യയ്ക്ക് ഐറ്റം ഡാന്‍സൊക്കെ വെറും നിസ്സാരമായിരിക്കും എന്ന് അണിയറക്കാര്‍ പറയുന്നു.

എന്നാല്‍ താരത്തിന്റെ പ്രതിഫലം അത്ര നിസ്സാരമല്ല. എട്ട് കോടിയാണ് ഈ ഐറ്റം ഡാന്‍സിനായി വിദ്യ വാങ്ങുന്നത്. റോള്‍ ചെറുതായാലും വലുതായാലും തന്റെ പ്രതിഫലത്തിന് ഒരു മാറ്റവുമുണ്ടാകില്ലന്നാണത്രേ വിദ്യ നിര്‍മ്മാതക്കളെ അറിയിച്ചിരിക്കുന്നത്.

English summary
The makers of Ferrari Ki Sawari are being extremely conscious that Vidya Balan's Lavani item song is more aesthetic and less sexy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X