സില്‍ക്കാകാന്‍ വിദ്യ മടിച്ചു

ഓരോ ഷോട്ടിനും ആവശ്യമായ കോസ്റ്റിയൂം ധരിച്ച ശേഷം വിദ്യ പലതവണ കണ്ണാടിയുടെ മുന്‍പിലെത്തുമായിരുന്നു. കംഫര്‍ട്ടബിള്‍ അല്ലെന്ന് പറഞ്ഞ് പലതവണ ഡ്രസ് ചേഞ്ച് ചെയ്യുകയും ചെയ്യും. ഷൂട്ടിങ്ങിന്റെ ആദ്യ ദിനങ്ങളില്‍ വിദ്യ നെര്‍വസായിരുന്നത്രേ. ദിവസങ്ങള്‍ക്ക് ശേഷമാണ് വിദ്യയ്ക്ക് സില്‍ക്കായി മാറാന്‍ കഴിഞ്ഞതെന്നാണ് ചിത്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
എന്തായാലും ഡേര്‍ട്ടി പിക്ചറിലൂടെ വിദ്യ തന്റെ ഇമേജ് പൊളിച്ചെഴുതുകയായിരുന്നു. അതേസമയം ചിത്രത്തിനെതിരെ കേസ് കൊടുക്കാനുള്ള ഒരുക്കത്തിലാണ് സില്‍ക്കിന്റെ ബന്ധുക്കള്‍. ചിത്രത്തിലെ വിദ്യയുടെ പ്രകടനം സില്‍ക്കിന്റെ പ്രതിച്ഛായ മോശമാക്കിയെന്നാണ് ഇവരുടെ ആരോപണം.


Click it and Unblock the Notifications