അമിതാഭ് ബച്ചന് നൂറ്റാണ്ടിലെ നടന്‍ പുരസ്കാരം
അമിതാഭ് ബച്ചന് നൂറ്റാണ്ടിലെ നടന്‍ പുരസ്കാരം
ദുബായ്: ബോളിവുഡിലെ വന്‍താരം അമിതാഭ് ബച്ചന് നൂറ്റാണ്ടിലെ നടന്‍ പുരസ്കാരം. സപ്തംബര്‍ അഞ്ച് മുതല്‍ 10 വരെ ഈജിപ്തില്‍ നടക്കുന്ന അലക്സാണ്ട്രിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ അദ്ദേഹത്തിന് ഈ പുരസ്കാരം സമ്മാനിക്കും. ബച്ചന്‍ സിനിമാലോകത്തിന് നല്‍കിയ സംഭാവനകളെ മാനിച്ചാണ് പുരസ്കാരം.
ചലച്ചിത്രോത്സവത്തിന്റെ ജൂറി പ്രസിഡണ്ട് അമിതാഭിന്റെ ഭാര്യ ജയാബച്ചനാണ്. ഒരു ദൃശ്യമാധ്യമെന്ന നിലയില്‍ ഭാഷയോ ദേശീയതയോ ഒന്നും സിനിമയ്ക്ക് തടസ്സമല്ലെന്ന് ജയ പറഞ്ഞു. കൂടാതെ ഈജിപ്തിനും ഇന്ത്യയ്ക്കും സാംസ്കാരികമായി ചില സാമ്യങ്ങളുമുണ്ട്. ചലച്ചിത്രോത്സവത്തിനെത്തുന്ന ചിത്രങ്ങളുടെ പ്രമേയം കൂടുതല്‍ മനസ്സിലാകുന്നതിന് ഇത് സഹായകമാകും - അവര്‍ വ്യക്തമാക്കി.
18 ചിത്രങ്ങളാണ് ചലച്ചിത്രോത്സവത്തിനെത്തുന്നതെന്ന് ജൂറി പ്രസിഡണ്ട് ജയാ ബച്ചന്‍ പറഞ്ഞു. ഇതില്‍ ഭൂരിഭാഗവും ഫ്രാന്‍സിലും ഇറ്റലിയിലും നിന്നുള്ള ചിത്രങ്ങളാണ്. ഇന്ത്യയുള്‍പ്പെടെയുള്ള മേഖലകളില്‍ അമേരിക്കന്‍ സിനിമയുടെ വര്‍ദ്ധിച്ചുവരുന്ന ആധിപത്യം തകര്‍ക്കണമെങ്കില്‍ കൈകോര്‍ത്തുപിടിക്കുകയാണ് വേണ്ടത് എന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയ്ക്കും ഈജിപ്തിനും സമ്പന്നമായ ചരിത്രവും പാരമ്പര്യവുമുള്ളതിനാല്‍ അമേരിക്കന്‍ സിനിമ ഭീഷണിയല്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications