സല്‍മാന്‍ഖാന്‍ ഹോളിവുഡ് ചിത്രത്തില്‍
സല്‍മാന്‍ഖാന്‍ ഹോളിവുഡ് ചിത്രത്തില്‍
ബോളിവുഡ് നടന്മാര്‍ക്ക് ഇത് ഹോളിവുഡിലേക്കുള്ള കുടിയേറ്റത്തിന്റെ കാലം. ഋത്വിക് റോഷന് പിന്നാലെ സല്‍മാന്‍ഖാനും ഹോളിവുഡിലെത്തുകയാണ്.
പ്ലേയിംഗ് ബൈ ഹാര്‍ട്ട് എന്ന ചിത്രത്തിലൂടെ ഹിറ്റ് മേക്കര്‍ എന്ന് പേരെടുത്ത അമേരിക്കന്‍ സംവിധായകന്‍ വില്ലാര്‍ഡ് കരോളിന്റെ ചിത്രത്തിലാണ് സല്‍മാന്‍ഖാന്‍ നായകനായി അഭിനയിക്കുന്നത്.
മാരി ഗോല്‍ഡ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഹോളിവുഡ് താരം ഗ്വിന്നത് പാല്‍ത്രോവായിരിക്കും സല്‍മാന്റെ നായിക.
ഇംഗ്ലീഷിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം ചെയ്യുന്നത്. ഒരു അമേരിക്കന്‍ സംവിധായകന്റെ ആദ്യ ഹിന്ദിചിത്രമായിരിക്കും ഇത്. സംഗീതവും പ്രണയവും കോമഡിയുമെല്ലാം ഒത്തുചേര്‍ന്ന ചിത്രമാണ് വില്ലോര്‍ഡ കരോള്‍ ഒരുക്കുന്നത്.
ഒരു നൃത്തസംവിധായകനായാണ് ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അഭിനയിക്കുന്നത്. മുംബൈ, ഗോവ, രാജസ്ഥാന്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം.
കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹൈപീരിയന്‍ സ്റുഡിയോ ആണ് ചിത്രം നിര്‍മിക്കുന്നത്. ഒരു കോടി ഡോളറാണ് ചിത്രത്തിന്റെ നിര്‍മാണച്ചെലവ് കണക്കാക്കിയിരിക്കുന്നത്.


Click it and Unblock the Notifications