ഗോവിന്ദിന്റെ ഡബിള്‍ അട്രാക്ഷന്‍
ഗോവിന്ദിന്റെ ഡബിള്‍ അട്രാക്ഷന്‍
ഖവാഹിഷിലൂടെ ബോളിവുഡില്‍ ഗ്ലാമര്‍ തരംഗത്തിന് തുടക്കമിട്ട ഗോവിന്ദ് മേനോന്‍ ഡബിള്‍ അട്രാക്ഷനുമായി എത്തുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് കൂടുതല്‍ ചൂടുപിടിപ്പിക്കുന്ന രംഗങ്ങള്‍ തന്നെ.
14 ഡബിള്‍ റോളുകളാണ് ഈ ചിത്രത്തില്‍. ഖവാഹിഷിലൂടെ ബോളിവുഡിലെ സെക്സ് ബോംബെന്ന് പേരെടുത്ത മല്ലിക ശരാവത്താണ് ഡബിള്‍ അട്രാക്ഷനിലെയും നായിക. ഖവാഹിഷിലൂടെ 17 ചുംബനരംഗങ്ങളില്‍ അഭിനയിച്ച് വാര്‍ത്ത സൃഷ്ടിച്ച മല്ലിക ഈ ചിത്രത്തിലും മാദകമായ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
മല്ലികയും ഡബിള്‍ അട്രാക്ഷനില്‍ ഡബിള്‍ റോളിലാണ് എത്തുന്നത്. യാഥാസ്ഥിതിക ചിന്താഗതിക്കാരിയായ ഒരു പെണ്‍കുട്ടിയായും ആധുനികശൈലിയില്‍ ജീവിക്കുന്ന പെണ്‍കുട്ടിയായുമാണ് മല്ലികയുടെ ഈ ചിത്രത്തിലെ വേഷങ്ങള്‍. ചിത്രത്തില്‍ മല്ലികക്ക് മൂന്ന് നായകന്‍മാരാണ്.
പ്രണയവും രതിയും ബോളിവുഡില്‍ ഇതുവരെ കാണാത്ത രീതിയില്‍ അവതരിപ്പിച്ചു എന്നതായിരുന്നു ഖവാഹിഷിന്റെ പ്രത്യേകത. പ്രകോപിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്ന പലതും ഡബിള്‍ അട്രാക്ഷനിലും ഗോവിന്ദ് മേനോന്‍ ഒരുക്കിയിട്ടുണ്ടത്രെ. ആദ്യചിത്രത്തിലൂടെ തന്നെ വാര്‍ത്ത സൃഷ്ടിച്ച ഈ മലയാളി സംവിധായകന്‍ രണ്ടാമത്തെ ചിത്രത്തിലൂടെയും വാര്‍ത്തയുണ്ടാക്കുന്നു.


Click it and Unblock the Notifications