twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹിന്ദിയില്‍ കാലുറപ്പിക്കാന്‍ രംഭ

    By Staff
    |

    ഹിന്ദിയില്‍ കാലുറപ്പിക്കാന്‍ രംഭ

    ഒരു കാലത്ത് തമിഴ് രംഗം അടക്കി ഭരിച്ച താരറാണി രംഭയ്ക്ക് ഇപ്പോള്‍ തമിഴില്‍ അവസരങ്ങള്‍ കുറവാണ്. ദക്ഷിണേന്ത്യയില്‍ നിന്ന് ബോളിവുഡിലേക്ക് കുതിച്ച രംഭ ഇപ്പോള്‍ അവിടെ കാലുറപ്പിക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നു.

    ഗോവിന്ദയോടും സുസ്മിത സെന്നിനോടുമൊപ്പം അഭിനയിക്കുന്ന ക്യോംകി മേം ജൂട് നഹി ബോല്‍താ എന്ന ചിത്രം പ്രദര്‍ശനത്തിനൊരുങ്ങിക്കഴിഞ്ഞു. ഈ ചിത്രത്തോടെ ബോളിവുഡില്‍ തനിക്ക് ഏറെ അവസരങ്ങളുണ്ടാകുമെന്ന് രംഭ പ്രതീക്ഷിക്കുന്നു. ഇവിടെ ഒരു വീട് വാങ്ങി താമസമാക്കിയാലോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്, രംഭ ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

    നല്ല നടി എന്ന നിലയില്‍ എന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ ഞാന്‍ തല്പരയാണ്. ദക്ഷിണേന്ത്യയിലേതുപോലെ ഹിന്ദിയിലും വന്‍വിജയമാകണമെന്നാണാഗ്രഹം, രംഭ കൂട്ടിച്ചേര്‍ത്തു.

    അക്ഷയ് കുമാറിനോടൊപ്പമുള്ള ജാനി ദുശ്മന്‍, സുനില്‍ ഷെട്ടി നായകനായ സുനില്‍ ബോഹ്റയുടെ ചിത്രം തുടങ്ങി അഞ്ചോളം ഹിന്ദി ചിത്രങ്ങളില്‍ രംഭ ഇതിനകം കരാറായിക്കഴിഞ്ഞിട്ടുണ്ട്.

    1993ല്‍ ഇറങ്ങിയ മലയാളചിത്രം സര്‍ഗത്തിലൂടെയാണ് രംഭ സിനിമയിലെത്തുന്നത്. വിജയലക്ഷ്മി എന്ന യഥാര്‍ത്ഥ പേരുള്ള ഇവര്‍ മലയാളത്തില്‍ അമൃതയായിരുന്നു. തെലുങ്കു ചിത്രമായ ആവോ കടിയാഡകോ എന്ന ചിത്രത്തോടു കൂടി രംഭയായി. തുടര്‍ന്ന് തമിഴില്‍ ഉള്ളത്തൈ അള്ളിത്തായില്‍ നായികയായതോടെ രംഭ ദക്ഷിണേന്ത്യയിലെ ഗ്ലാമര്‍ റാണിയാവുകയായിരുന്നു.

    ഇതിനകം 60ഓളം ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച രംഭ 11 ഹിന്ദി ചിത്രങ്ങളില്‍ നേരത്തെ അഭിനയിച്ചിരുന്നു. ആദ്യ ഹിന്ദി ചിത്രം ജല്ലാദ് ആയിരുന്നു. മിഥുന്‍ ചക്രവര്‍ത്തിയായിരുന്നു നായകന്‍. പിന്നീട് സല്‍മാന്‍ ഖാന്‍ നായകനായ ജുഡ്വായും ബന്ധനും സാമാന്യം തരക്കേടില്ലാത്ത വിജയമായി.

    സിനിമാ മേഖലയിലെ, പ്രത്യേകിച്ചും ബോളിവുഡിലെ, മത്സരത്തെക്കുറിച്ച് രംഭ തീര്‍ത്തും ബോധവതിയാണ്. മത്സരത്തെ ഞാന്‍ ഭയക്കുന്നില്ല. കഴിവുള്ള കലാകാരികള്‍ക്ക് സിനിമാരംഗത്ത് എപ്പോഴും ഇടമുണ്ട്, അവര്‍ പറഞ്ഞു നിര്‍ത്തി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X