ബഡാ ബച്ചനും ഛോട്ടാ ബച്ചനും ഒന്നിക്കുന്നു
ബഡാ ബച്ചനും ഛോട്ടാ ബച്ചനും ഒന്നിക്കുന്നു
സംവിധായകന്‍ മഹേഷ് മഞ്ജ്രേക്കര്‍ ബോളിവുഡില്‍ തരംഗം സൃഷ്ടിക്കുകയാണ്. ആരും കൊതിക്കുന്ന താരനിര്‍ണയമാണ് മഞ്ജ്രേക്കര്‍ തന്റെ പുതിയ ചിത്രമായ കുടുംബത്തിനു വേണ്ടി ചെയ്തിരിക്കുന്നത്.
ചിത്രത്തിലേക്ക് ആദ്യം കരാര്‍ ചെയ്തത് ബിഗ് ബി അമിതാഭ് ബച്ചനെയാണ്. അതോടെ തന്നെ ചിത്രം പ്രശസ്തിയിലേക്കുയര്‍ന്നു. തുടര്‍ന്ന് മഞ്ജ്രേക്കര്‍ ഛോട്ടാ ബിയെയും തന്റെ ചിത്രത്തിലേക്ക് കരാര്‍ ചെയ്തു. അതെ... അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും മഞ്ജ്രേക്കറുടെ ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുകയാണ്.
എന്നാല്‍ മഞ്ജ്രേക്കര്‍ ഇവിടെയും നിന്നില്ല. ബോളിവുഡിലെ മറ്റൊരു വമ്പനായ അക്ഷയ് കുമാറിനെയാണ് അദ്ദേഹം തന്റെ ചിത്രത്തിനുവേണ്ടി അവസാനം ഒപ്പുവപ്പിച്ചത്. അമിതാഭ് ബച്ചനോടൊപ്പം ഒരു ചിത്രം ചെയ്യാനുള്ള ഒരവസരം ആയതുകൊണ്ടാണത്രെ അക്ഷയ് ഈ വേഷം സ്വീകരിച്ചത്.
എന്നാല്‍ ഈ വന്‍താര ചിത്രത്തിലെ നായികമാരെ ഇനിയും തീരുമാനിച്ചിട്ടില്ല. നായകന്മാരെ തീരുമാനിച്ച മഞ്ജ്രേക്കറിന്റെ വൈദഗ്ധ്യം കണക്കിലെടുക്കുമ്പോള്‍ നായികമാര്‍ പ്രശ്നമാകില്ല എന്ന് സംസാരമുണ്ട്. എങ്കിലും അച്ഛനും മകനും ജോഡികളെ കണ്ടെത്തേണ്ട ഒരു വലിയ ഉത്തരവാദിത്തം മഞ്ജ്രേക്കറിന്റെ മുന്നില്‍ ഉണ്ട്. അച്ഛനും മകനും സ്വീകാര്യമായ നായികമാരെ തേടി ഓടിനടക്കുകയാണത്രേ ഇപ്പോള്‍ മഞ്ജ്രേക്കര്‍.


Click it and Unblock the Notifications