»   » ചാനല്‍തീരുമാനം എന്നെ സ്പര്‍ശിച്ചു: ബച്ചന്‍

ചാനല്‍തീരുമാനം എന്നെ സ്പര്‍ശിച്ചു: ബച്ചന്‍

Posted By:
Subscribe to Filmibeat Malayalam
Amitabh and Aishwarya
മരുമകള്‍ ഐശ്വര്യ റായിയുടെ പ്രസവവാര്‍ത്തയ്ക്ക് ആവശ്യത്തിലേറെ പ്രാധാന്യം നല്‍കില്ലെന്ന മാധ്യമങ്ങളുടെ തീരുമാനത്തില്‍ താന്‍ സന്തോഷവാനാണെന്ന് അമിതാഭ് ബച്ചന്‍.

മാധ്യമങ്ങളുടെ തീരുമാനം തനിക്കിഷ്ടപ്പെട്ടുവെന്നും അതിനെ താന്‍ മാനിക്കുന്നുവെന്നും ബച്ചന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബ്രോഡ്കാസ്റ്റ് എഡിറ്റേഴ്‌സ് അസോസിയേഷന്‍ സെലിബ്രിട്ടി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് പത്തിന മാര്‍ഗരേഖ പുറപ്പെടുവിച്ചത്.

ഇതില്‍ ഐശ്വര്യയുടെ പ്രസവം ബ്രേക്കിങ് ന്യൂസാക്കില്ലെന്നും, അതുമായി ബന്ധപ്പെട്ട് ജ്യോതിഷ വിശകലനങ്ങള്‍ നല്‍കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ പ്രസവവാര്‍ത്തയ്ക്ക് പിന്നാലെ മാധ്യമങ്ങള്‍ നടക്കുന്നതിനെതിരെ ഐശ്വര്യ റായ് കഴിഞ്ഞദിവസം ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെലിബ്രിട്ടി വാര്‍ത്താ റിപ്പോര്‍ട്ടിങിന്റെ കാര്യത്തില്‍ അസോസിയേഷന്‍ മാര്‍ഗരേഖയുണ്ടാക്കിയത്.

ഐശ്വര്യയുടെ പ്രസവം 11-11-11എന്ന ഫാന്‍സി ഡേറ്റിലായിരിക്കുമെന്നും അതിനായി ശസ്ത്രക്രിയ നടത്തുയാണെന്നുംവരെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഐശ്വര്യ വിദേശത്തുവച്ച് ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയെന്നും മറ്റും വാര്‍ത്തകളുണ്ടായിരുന്നു.

English summary
Megastar Amitabh Bachchan says he is touched by media's self-imposed restraint in covering his daughter-in-law Aishwarya Rai Bachchan's upcoming delivery

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X