ബുദ്ധനായി അഭിഷേക് യശോദരയായി ഐശ്വര്യ

By Super

അഭിഷേക് - ഐശ്വര്യ ദമ്പതികള്‍ സ്ക്രീനില്‍ വീണ്ടും ഭാര്യാഭര്‍ത്താക്കന്മാരാകുന്നു. ശ്രീബുദ്ധന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന 'ഗൗതം ബുദ്ധ" എന്ന ചിത്രത്തിലാണ് ദമ്പതികള്‍ക്ക് ഒന്നിക്കാന്‍ അവസരമൊരുങ്ങുന്നത്.

വാലി ഓഫ് ഫ്ലവേഴ്സ്, സംസാര എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പാന്‍ നലിനാണ് ചിത്രമൊരുക്കുന്നത്

ഇതു സംബന്ധിച്ച് സ്ഥീരീകരണങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കാര്യങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിയാ‍ല്‍ ബുദ്ധനായി അഭിഷേകും ഭാര്യ യശോധരയുടെ റോളില്‍ ഐശ്വര്യയും അഭിനയിക്കും.

ഗൌതം ബുദ്ധ മള്‍ട്ടി ബില്യന്‍ ഡോളര്‍ പ്രോജക്ട് ആണെന്നാണ് സംവിധായകന്‍ അറിയിച്ചിട്ടുള്ളത്. യശോധരയുടെ റോളിനെ കുറിച്ച് ചിന്തിച്ചപ്പോള്‍ ആദ്യം തന്നെ കടന്നുവന്നത് ഐശ്വര്യയുടെ മുഖമാണെന്ന് പാന്‍ നലിന്‍ പറയുന്നു.

നിര്‍മ്മാതാക്കള്‍ നലിന്‍റെ ഈ നിര്‍ദ്ദേശം അംഗീകരിച്ചതിനെത്തുടര്‍ന്ന് നലിന്‍ മുംബൈയിലെത്തി ഐശ്വര്യയുമായി പ്രാഥമിക ചര്‍ച്ച നടത്തി. ഐശ്വര്യ താല്‍‌പര്യം പ്രകടിപ്പിച്ചതായാണ് സൂചന.

ഗൌതം ബുദ്ധയായി അഭിഷേകിനെയാണ് നലിന്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ അഭിഷേകുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.

ഇപ്പോള്‍ ജയ്പൂരിലുള്ള അഭിഷേക് മുംബൈയില്‍ തിരിച്ചെത്തിയാലുടന്‍ ചര്‍ച്ച നടത്താനാണ് നലിന്‍ തീരുമാനിച്ചിരിക്കുന്നത്. യുവ, ഗുരു എന്നീ ചിത്രങ്ങളിലെ അഭിഷേകിന്‍റെ പ്രകടനമാണ് ബുദ്ധന്‍റെ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കാന്‍ പ്രേരിപ്പിച്ചതെന്നും നലിന്‍ പറഞ്ഞു.

ഓസ്കാര്‍ വിജയിയായ ബാര്‍നെറ്റ് ബിയാനും ഇന്ത്യയിലെ ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പും ചിത്രത്തിലൂടെ സിനിമാ വ്യവസായ രംഗത്തേക്ക് എത്തുന്നു എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

Read more about: aishwarya abhishek
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X