മസിലിനെക്കുറിച്ച് ചോദ്യം; ബിപാഷ ഇറങ്ങിപ്പോയി

ഇങ്ങനെയൊക്കെയാണെങ്കിലും ചിലര്‍ പറയുന്നത് ബിപാഷയുടെ ശരീരം ആണുങ്ങളുടേത് പോലെയാണെന്നാണ്. ഇത് സ്വകാര്യമായി പറയുന്നത് കൊള്ളാം തിരത്തിന്റെ മുഖത്തുനോക്കി ഇക്കാര്യം ചോദിച്ചാല്‍ എങ്ങനെയിരിക്കും.
അടുത്തിടെ മുംബൈയില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തിനിടെ ഇതുസംഭവിച്ചു. ബിപാഷയുടെ മസിലുകളെക്കുറിച്ചാരോ ചോദിച്ചു, (വീഡിയൊ കാണൂ) മാറിടങ്ങളെക്കുറിച്ചും പരാമര്‍ശമുണ്ടായെന്ന് കേള്‍ക്കുന്നു സ്വതേ ശാന്തയായ ബിപിന് ഇതോടെ കലികയറി, ആവശ്യമില്ലാതെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നുവെന്നാരോപിച്ച് വാര്‍ത്താസമ്മേളനം പകുതിയ്ക്ക് വച്ച് ബിപാഷ ഇറങ്ങിപ്പോയി.
എന്തായാലും ബിപാഷയോട് ഈ ചോദ്യം വേണ്ടായിരുന്നുവെന്നാണ് കേട്ടവരൊക്കെ പറഞ്ഞത്. കാരണം ബോളിവുഡിലെ ഫിറ്റ് നായികമാരുടെ പേര് ചോദിച്ചാല്‍ ആദ്യം പറയാന്‍ പറ്റുക ബിപാഷയുടെശരീരത്തെക്കുറിച്ചാണ്.
തടികൂടുകയും കുറയുകയും ചെയ്യാതെ സെക്‌സിയായി നിലനില്‍ക്കാന്‍ ഫിറ്റ്‌നസ് സെന്ററുകളില്‍ അത്രയേറെ സമയമാണ് ഈ താരം ചെലവിടുന്നത്. പല സ്ത്രീകള്‍ക്കും ഫിറ്റ്‌നസില്‍ ബിപാഷ റോള്‍മോഡലാണ്.
അങ്ങനെയിരിക്കേ എന്തിനാണ് അവരുടെ മസില്‍ എണ്ണാന്‍ പോയതെന്നാണ് അസ്ഥാനത്ത് ചോദ്യം ചോദിച്ച് താരത്തെ വെറുപ്പിച്ച റിപ്പോര്‍ട്ടറോട് സകലരും ചോദിച്ചത്.


Click it and Unblock the Notifications











