പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം ശത്രുക്കളായ താരങ്ങള്‍

By Meera Balan

പ്രണയിക്കുമ്പോള്‍ ശര്‍ക്കരയും ഈച്ചയും പോലെ അകന്നാലോ കീരിയും പാമ്പും പോലെ. സാധാരണ പ്രണയങ്ങളിലും പ്രണയത്തകര്‍ച്ചകളിലും സംഭവിയ്ക്കുന്നതാണ്. ഇനി താരപ്രണയങ്ങളിലാകട്ടെ ഇത്തരം അകല്‍ച്ചകള്‍ മാറാന്‍ നീണ്ട കാലം തന്നെ വേണ്ടി വരും. ബിഗ് ബിയും രേഖയും തന്നെ ഉത്തമ ഉദാഹരണം.

പ്രണയത്തിന് ശേഷം ശത്രുക്കളെപ്പോലെ പോരടിയ്ക്കാനും പരസ്പരം അപവാദ പ്രചരണം നടത്താനും ബോളിവുഡ് താരങ്ങള്‍ക്ക മടിയില്ല. എന്നാല്‍ പൂര്‍വ്വകാമുകനെയോ കാമുകിയോയോ പഴിയ്ക്കാത്ത താരങ്ങളും ഉണ്ട്. എന്നാല്‍ ഇത്തരക്കാര്‍ വളരെ കുറവാണെന്ന് മാത്രം. ഒരു കാലത്ത് ഇണക്കുരുവികളും എന്നാല്‍ ഇപ്പോള്‍ ബദ്ധശത്രുക്കളുമായ ചില താരങ്ങളെ പരിചയപ്പെടാം.

സല്‍മാന്‍ ഖാന്‍-ഐശ്വര്യ റായ്

പ്രണയം തകര്‍ന്ന് ശത്രുക്കളായ താരങ്ങള്‍

സല്‍മാനും ഐശ്വര്യയും തമ്മിലുള്ള പ്രണയം ബോളിവുഡിലെ തന്നെ എക്കാലത്തും ചര്‍ച്ചചെയ്യപ്പെട്ട പ്രണയങ്ങളിലൊന്നായിരുന്നു. സല്‍മാന് പ്രണയം തലയ്ക്ക് പിടിച്ചുവെന്ന് പോലും അടുത്ത് സുഹൃത്തുക്കള്‍ കളിയാക്കുമായിരുന്നു. എന്നിട്ടെന്തായി അധികമായാല്‍ പ്രണയമായാലും പൊളിയും എന്നായില്ല. ഇരുവരും തമ്മില്‍ പിരിഞ്ഞ ശേഷവും പരസ്പരം കുറ്റപ്പെടുത്തലും ശത്രുതയും തുടര്‍ന്നു. അല്ല ഇപ്പോഴും അതങ്ങനെ തുടരുകയാണ്. ആഷിന്റെ പേടിസ്വപ്‌നമാണേ്രത സല്‍മാന്‍!

വിക്രം ഭട്ട്-അമീഷ പട്ടേല്‍

പ്രണയം തകര്‍ന്ന് ശത്രുക്കളായ താരങ്ങള്‍


ആപ് മുഛേ അഛേ ലഗ്നാ ലഗേ എന്ന ചിത്ത്രിന്റെ സൈറ്റില്‍ വച്ചാണ് വിക്രമും ആമീഷയും പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി. എന്നാല്‍ ഇവരുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു. ഇതിനിടയില്‍ കടുത്ത് സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന അമീഷയുടെ കുടുംബം.തന്റെ പണം മുഴുവന്‍ വീട്ടുകാര്‍ സ്വന്തമാക്കിയെന്ന ആരോപണവുമായി അമീഷ രംഗത്തെത്തി. 2008 ല്‍ അമീഷയും വിക്രമും പിരിഞ്ഞു. ഇപ്പോഴും ഇവര്‍ പരസ്പരം കണ്ടാല്‍ മിണ്ടാറില്ലത്രേ.

ജോണ്‍ എബ്രഹാം- ബിപാഷ ബസു

പ്രണയം തകര്‍ന്ന് ശത്രുക്കളായ താരങ്ങള്‍

ഒരു കാലത്ത് ഇവരും പ്രണയത്തിലായിരുന്നു. ഇപ്പോഴോ. രണ്ട് പേര്‍ക്കും രണ്ട് ജീവിതം ജോണ്‍ വിവാഹിതനായി. ബിപാഷയാകട്ടെ പുതിയ കാമുകനുമൊത്ത് ജീവിതം ആസ്വദിയ്ക്കുന്നു. എന്നാല്‍ പഴയ ഈ പ്രണയജോഡികള്‍ തമ്മില്‍ മിണ്ടാറേയില്ല

അഭിഷേക് ബച്ചന്‍-കരീഷ്മ കപൂര്‍

പ്രണയം തകര്‍ന്ന് ശത്രുക്കളായ താരങ്ങള്‍

അഭിഷേകിന്റെ വധു ആകേണ്ടിയിരുന്നത് കരീഷ്മയായിരുന്നു. എന്നാല്‍ വിവാഹ നിശ്ചയത്തിന് ശേഷം ഈ ബന്ധം ഉപേക്ഷിയ്ക്കുകയായിരുന്നു. രണ്ട് പേരും വേറെ വിവാഹം കഴിച്ചു. ഇപ്പോഴും ബോളിവുഡില്‍ പരസ്പരം കണ്ടാല്‍ മിണ്ടാത്ത താരങ്ങളില്‍ ഇവരും ഉണ്ട്

ജോണ്‍എബ്രഹാം-റിയാ സെന്‍

പ്രണയം തകര്‍ന്ന് ശത്രുക്കളായ താരങ്ങള്‍

റിയയെ വിവാഹം കഴിയ്ക്കാനുള്ള സന്നദ്ധത പരസ്യമായി തന്നെ അറിയിക്കുകയായിരുന്നു ജോണ്‍. എന്നാല്‍ ഈ പ്രണയവും അധികം നീണ്ട് നിന്നില്ല, തന്റെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയായിരുന്നു റിയ.പൊതുപരിപാടികളിലും മറ്റ് ചടങ്ങുകളിലും ഒരുമിച്ച് എത്തിയാലും ഇവര്‍ പരസ്പരം സംസാരിയ്ക്കാറേയില്ല

നെസ് വാഡിയ-പ്രീതി സിന്റ

പ്രണയം തകര്‍ന്ന് ശത്രുക്കളായ താരങ്ങള്‍

ഒരു ഐപിഎല്‍ പ്രണയകഥയെന്ന് വേണമെങ്കില്‍ ഈ പ്രണയത്തെ വിശേഷിപ്പിയ്ക്കാം. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമമാരില്‍ ഒരാളായി ഉയരാന്‍ പ്രീതിയെ സഹായിച്ചതും വാഡിയ ആയിരുന്നു. സിനിമയോട് വിട പറയാന്‍ വാഡിയ പ്രീതിയോട് ആവശ്യപ്പെട്ടപ്പോള്‍ പ്രീതി നെസ് വാഡിയയോട് തന്നെ ഗുഡ് ബൈ പറഞ്ഞു.

അക്ഷയ് കുമാര്‍-ശില്‍പ്പ ഷെട്ടി

പ്രണയം തകര്‍ന്ന് ശത്രുക്കളായ താരങ്ങള്‍

തന്റെ നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമാണ് അയാള്‍ എന്നെ ഉപയോഗിച്ചത്. അക്ഷയ് കുമാറുമായുള്ള പ്രണയം തകര്‍ന്ന ശേഷം ശില്‍പ്പഷെട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞ വാചകമാണിത്. വളരെ കുറച്ച് നാള്‍ മാത്രമേ ഈ പ്രണയത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ

ഷാഹിദ് കപൂര്‍-കരീന കപൂര്‍

പ്രണയം തകര്‍ന്ന് ശത്രുക്കളായ താരങ്ങള്‍

പ്രണയം തകര്‍ന്ന് വര്‍ഷങ്ങളായി. കരീനയ്ക്കാകട്ടെ പുതിയ ജീവിതവും എന്നാല്‍ ഇപ്പോഴും ഈ പഴയ പ്രണയികള്‍ മിണ്ടാറേയില്ല.

വിവേക് ഒബ്‌റോയ്- ഐശ്വര്യ റായ്

പ്രണയം തകര്‍ന്ന് ശത്രുക്കളായ താരങ്ങള്‍

വിവേകിന്റെ ചിത്രങ്ങള്‍ എട്ട് നിലയില്‍ പൊട്ടാന്‍ തുടങ്ങിയതോടെ ആഷ് വിവേകിനോട് വിട പറഞ്ഞു. ഇപ്പോഴും ഇവര്‍ അകല്‍ച്ചയില്‍ തന്നെയാണ്.

 സുഷ്മിത സെന്‍-രണ്‍ദീപ് ഹൂഡ

പ്രണയം തകര്‍ന്ന് ശത്രുക്കളായ താരങ്ങള്‍

പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം പഴയ കാമുകനെ മൈന്‍ഡ് ചെയ്യാറേയില്ല സുഷ്മിതി. രണ്‍ദീപ് ഹൂഡ ഉള്‍പ്പെടെ പല താരങ്ങളെയും താരം ഇത്തരത്തില്‍ അവഗണിച്ചിട്ടുണ്ട്.


More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X