»   » ബിക്കിനി ഗേളായി ദീപികയും

ബിക്കിനി ഗേളായി ദീപികയും

Subscribe to Filmibeat Malayalam
Deepika Padukone
ബോളിവുഡില്‍ രണ്ട് നടിമാര്‍ ഒന്നിച്ചാല്‍ അവിടെ കുഴപ്പങ്ങള്‍ ഉറപ്പാണ്. അപ്പോള്‍ മൂന്ന് പേരായാലോ? പാവം നിര്‍മാതാവിനെ ദൈവം രക്ഷിയ്ക്കട്ടെയെന്ന് പ്രാര്‍ത്ഥിയ്ക്കാനേ നമുക്ക് കഴിയൂ! അക്ഷയ് കുമാര്‍ നായകനാക്കി സാജിദ് ഖാന്‍ ഒരുക്കുന്ന 'ഹൗസ് ഫുള്‍' എന്ന ചിത്രത്തിലാണ് ബോളിവുഡിലെ ഗ്ലാമര്‍ ഗേള്‍സ് ഒന്നിയ്ക്കുന്നത്. ലാറ ദത്ത, ജിയാ ഖാന്‍, ദീപിക പദുക്കോണ്‍ എന്നിവരാണ് ഹൗസ് ഫുള്ളില്‍ അണിനിരിക്കുന്നത്.

ഹൗസ് ഫുള്ളിന്റെ പ്രത്യേകതകള്‍ ഇവിടെയും തീരുന്നില്ല. മൂന്ന് പേരും ചിത്രത്തില്‍ ബിക്കിനി അണിയാന്‍ സമ്മതിച്ചുവെന്നാണ് പുതിയ വാര്‍ത്ത. നേരത്തെ ലാറ ദത്ത, ജിയാ ഖാന്‍ എന്നിവരെ മാത്രമാണ് സാജിദ് ഖാന്‍ ഹൗസ് ഫുള്ളിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം മനസ്സുമാറ്റിയ സാജിദ് ദീപികയെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിയ്ക്കുകയായിരുന്നു. ബിക്കിനി അണിയന്‍ ദീപിക സമ്മതം മൂളിയതോടെയാണ് സാജിദിന് മനംമാറ്റമുണ്ടായത്.

ജിയയ്ക്കും ലാറയ്ക്കും മുമ്പും ബിക്കിനിയിട്ട് പരിചയമുണ്ടെങ്കിലും ദീപിക ഇതാദ്യമായാണ് ഒരു സിനിമയില്‍ ബിക്കിനിയണിയാന്‍ ധൈര്യം കാണിയ്ക്കുന്നത്. അതേ സമയം പരസ്യചിത്രങ്ങളില്‍ ടൂപീസില്‍ പോസ് ചെയ്യാന്‍ ദീപിക മടികാണിച്ചിട്ടില്ലെന്നത് മറ്റൊരു കാര്യം. ഗ്ലാമര്‍ ഗേള്‍സിന്റെ ബിക്കിനി പ്രകടനവുമായെത്തുന്ന ഹൗസ് ഫുള്‍ തിയറ്ററുകളും ഹൗസ് ഫുള്ളാക്കുമെന്നാണ് സംവിധായകന്റെ പ്രതീക്ഷ.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam