»   » ബോളിവുഡിലെ ഹോട്ട് ആന്റ് സെക്‌സി വില്ലത്തികള്‍

ബോളിവുഡിലെ ഹോട്ട് ആന്റ് സെക്‌സി വില്ലത്തികള്‍

By Lakshmi
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഇടക്കിടെ നായികാപ്രാധാന്യമുള്ള ഒട്ടേറെ ചിത്രങ്ങള്‍ ഇറങ്ങാറുണ്ട് ബോളിവുഡില്‍. അത്തരം ചിത്രങ്ങളെല്ലാം ഏറെ പ്രശംസകള്‍ നേടിയ ചരിത്രവുമുണ്ട്.

  ചില ചിത്രങ്ങള്‍ നായകപ്രാധാന്യമുള്ളതാണെങ്കില്‍പോലും അപൂര്‍വ്വം ചില നായികമാരുണ്ടാകാറുണ്ട്, വില്ലത്തരം കൊണ്ടും താന്‍പോരിമകൊണ്ടും നായകന്മാരെ കവച്ചുവെയ്ക്കുന്നവരായി.

  അത്തരത്തില്‍ ചില കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യമുണ്ടായ ബോളിവുഡിലെ ഹോട്ട് ആന്റ് സെക്‌സി താരങ്ങളാണിവിടെ

  ബോളിവുഡിലെ ഹോട്ട് ആന്റ് സെക്‌സി വില്ലത്തികള്‍

  സാഹെബ് ബീവി ഓര്‍ ഗാങ്‌സ്റ്റര്‍ എന്ന ചിത്രം കണ്ടവരാരും മഹി ഗില്‍ ചെയ്ത കഥാപാത്രത്തെ മറക്കാനിടയില്ല. നവാബിന്റെ ബീഗമായി മഹി തകര്‍പ്പന്‍ പ്രകടനമായിരുന്നു ഈ ചിത്രത്തില്‍ കാഴ്ചവച്ചത്. പ്രണയവും ലൈംഗികസുഖവും നിഷേധിക്കപ്പെട്ട ബീഗം സ്വന്തം ഡ്രൈവറെ കിടപ്പറയിലേയ്ക്ക് ക്ഷണിയ്ക്കുകയും ഒടുവില്‍ കൊലപ്പെടുത്തുകയുമാണ്.

  ബോളിവുഡിലെ ഹോട്ട് ആന്റ് സെക്‌സി വില്ലത്തികള്‍

  എക് ഥി ദായന്‍ എന്ന ചിത്രത്തിലാണ് കല്‍ക്കിയുടെ സൂപ്പര്‍ പ്രകടനമുണ്ടായത്. ക്ലൈമാക്‌സില്‍ മാത്രമാണ് ഈ കഥാപാത്രം അതിന്റെ പൂര്‍ണഭാവത്തില്‍ എത്തുന്നത്. ക്ലൈമാക്‌സിലെ വില്ലത്തരം നിറഞ്ഞ അഭിനയം കാഴ്ചവച്ച് കല്‍ക്കി കയ്യടി നേടി.

  ബോളിവുഡിലെ ഹോട്ട് ആന്റ് സെക്‌സി വില്ലത്തികള്‍

  ഏക് ഥി ദായന്‍ എന്ന ചിത്രത്തില്‍ ശരിയ്ക്കും ദായന്‍ റോള്‍ ചെയ്തത് കൊങ്കണയായിരുന്നു. ചിത്രം തിയേറ്ററുകളില്‍ വലിയ തരംഗമായില്ലെങ്കിലും ചിത്രത്തില്‍ കൊങ്കണയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഖാദി സാരിയണിഞ്ഞ് മഷിയിട്ട കണ്ണുകളുമായി എത്തിയ കൊങ്കണയുടെ പെര്‍ഫോമന്‍സും ഉഗ്രനായിരുന്നു.

  ബോളിവുഡിലെ ഹോട്ട് ആന്റ് സെക്‌സി വില്ലത്തികള്‍

  2004ല്‍ പുറത്തിറങ്ങിയ ഐത്രാസ് എന്ന ചിത്രത്തിലെ പ്രിയങ്കയുടെ പ്രകടനം മറക്കാന്‍ കഴിയില്ല. പണ്ട് ബന്ധമുണ്ടായിരുന്ന ഓഫീസിലെ ജൂനിയറിനെ വശപ്പെടുത്താന്‍ ശ്രമിക്കുന്ന സ്ത്രീയായി പ്രയങ്ക മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഈ ചിത്രത്തിലെ വില്ലത്തിയ്ക്ക് സമാനമായ പ്രകടനത്തിന്റെ പേരില്‍ പുരസ്‌കാരങ്ങളും ഏറെ പ്രശംസയും പ്രിയങ്കയെ തേടിയെത്തിയിരുന്നു.

  ബോളിവുഡിലെ ഹോട്ട് ആന്റ് സെക്‌സി വില്ലത്തികള്‍

  ആളുകളെ സൗന്ദര്യത്തില്‍ ഭ്രമിപ്പിച്ച് വലയില്‍വീഴ്ത്തി പ്രതികാരം ചെയ്യുന്ന സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച് പറയുമ്പോള്‍ ബിപാഷയെ വിട്ടുകളയാന്‍ കഴിയില്ല. 2003ല്‍ ഇറങ്ങിയ ജിസം എന്ന ചിത്രത്തിലെ ബിപാഷയുടെ കഥാപാത്രത്തെ ആര്‍ക്കു മറക്കാന്‍ കഴിയും. നെഗറ്റീവ് റോളിന് അവാര്‍ഡ് നോമിനേഷന്‍ വന്ന ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.

  ബോളിവുഡിലെ ഹോട്ട് ആന്റ് സെക്‌സി വില്ലത്തികള്‍

  മികച്ച നടിയെന്ന പേര് ഇക്കാലം കൊണ്ട് നേടിയെടുക്കാന്‍ വിദ്യയ്ക്ക് കവിഞ്ഞിട്ടുണ്ട്. നെഗറ്റീവായ വേഷങ്ങളിലും വിദ്യ ഏറെ തളങ്ങാറുണ്ട്. ഇഷ്‌കിയയെന്ന ചിത്രത്തിലെ വിദ്യയുടെ കഥാപാത്രം ഇതിന് ഒരു ഉദാഹരണമാണ്. ഒരു ചെറു നഗരത്തില്‍ താമസിക്കുന്ന കൃഷ്ണവര്‍മ്മയെന്ന വ്യത്യസ്തയായ വിധവയായിട്ടായിരുന്നു വിദ്യ ഈ ചിത്രത്തില്‍ അഭിനയിച്ചത്. കഹാനിയിലെ വേഷവും ഇത്തരത്തില്‍ പറയാവുന്നതാണ്.

  ബോളിവുഡിലെ ഹോട്ട് ആന്റ് സെക്‌സി വില്ലത്തികള്‍

  കാജോളിനെ ഇക്കൂട്ടത്തില്‍ പെടുത്തിയില്ലെങ്കില്‍ നെഗറ്റീവ് റോളിന് ഫിലിംഫേര്‍ അവാര്‍ഡ് നോമിനേഷന്‍ ലഭിച്ച നടിമാരുടെ ലിസ്റ്റ് പൂര്‍ത്തിയാകില്ല. ഗുപ്ത് എന്ന ചിത്രത്തിലെ സൈക്കോപാത്തായി കാജോള്‍ മനോഹരമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്. 1997ല്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതും ഗുപ്ത് ആയിരുന്നു.

  ബോളിവുഡിലെ ഹോട്ട് ആന്റ് സെക്‌സി വില്ലത്തികള്‍

  ഇപ്പോള്‍ ഊര്‍മ്മിള അഭിനയരംഗത്ത് സജീവമല്ലെങ്കിലും ഒരുകാലത്ത് പേരെടുത്ത അഭിനേത്രിതന്നെയായിരുന്നു. പ്യാര്‍ തുനെ ക്യാ കിയാ എന്ന ചിത്രത്തില്‍ ഊര്‍മ്മിള അവതരിപ്പിച്ച അസൂയനിറഞ്ഞ കഥാപാത്രം മറക്കാന്‍ കവിയാത്തതാണ്.

  ബോളിവുഡിലെ ഹോട്ട് ആന്റ് സെക്‌സി വില്ലത്തികള്‍

  2003ല്‍ പുറത്തിറങ്ങിയ അര്‍മാനിലൂടെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രം മനോഹരമാക്കാന്‍ തനിയ്ക്ക് കഴിയുമെന്ന് പ്രീതി തെളിയിച്ചത്. അമിതാഭ് ബച്ചനും അനില്‍ കപൂറും അഭിനയിച്ച ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന പ്രകടനമായിരുന്നു പ്രീതി നടത്തിയത്. സ്‌കീസോഫ്രീനിയ ബാധിച്ച ആ കഥാപാത്രം ബോളിവുഡ് വില്ലത്തികളുടെ ലിസ്റ്റില്‍ പ്രധാനപ്പെട്ടതാണ്.

  English summary
  If hell hath no fury like a woman scorned, Bollywood hath no epicness like an evil woman. With passion, revenge, vice and pure evil – these 10 female onscreen villains are definitely the hottest in Bollywood

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more