»   » ദുബയിലെ വില്ല ഷാരൂഖിന്റെ ഉറക്കം കെടുത്തുന്നു

ദുബയിലെ വില്ല ഷാരൂഖിന്റെ ഉറക്കം കെടുത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Sharukh
സമ്മാനമായി കിട്ടിയ മണിമാളിക ബോളിവുഡ് താരം ഷാരൂഖ് ഖാന് നികുതിപ്രശ്‌നങ്ങളുണ്ടാക്കുന്നു. ദുബയിലെ പാം ജുമൈറിയയില്‍ ഉള്ള മണിസൗധമാണ് ഷാരൂഖിന്റെ ഉറക്കം കെടുത്തുന്നത്.

ഇതിന്റെ പേരില്‍ വരുമാനനികുതി വിഭാഗം ഷാരൂഖിന് നോട്ടീസ് അയച്ചിരിക്കുകയാണ്. 17.84 കോടി വിലവരുന്ന വില്ലയുടെ ടാക്‌സ് അടയ്ക്കാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2007 സെപ്റ്റംബര്‍ 16ന് നഖീല്‍ പബ്ലിക് ജോയിന്റ് കമ്പനി (പി.ജെ.എസ്.സി) ഷാരൂഖ് സമ്മാനിച്ചതാണ് വില്ല.

2008 2009 കാലയളവിലെ ഐ.ടി റിട്ടേണ്‍സില്‍ തന്റെ ആസ്തിയായ ഈ വില്ലയെ ഒരു സമ്മാനമായിയാണ് കാണിച്ചിരുന്നത്.

എന്നാല്‍ ഷാരൂഖിന്റെ ആസ്തികള്‍ പരിശോധിച്ച നികുതി വകുപ്പ് വില്ലയ്ക്കും ടാക്‌സ് നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കൂടാതെ യഥാര്‍ത്ഥ രേഖ നല്‍കാത്തതിന് പെനാല്‍ട്ടി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam