»   » കത്രീനയുടെ ബൂം ചുംബനം വീണ്ടും

കത്രീനയുടെ ബൂം ചുംബനം വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Boom
ഗ്ലാമര്‍ താരമൊക്കെയാണെങ്കിലും ബോൡവുഡില്‍ ശാലീന സുന്ദരിയെന്നൊരു ഇമേജ് നിലനിര്‍ത്താന്‍ കത്രീനയ്ക്ക് എന്നും കഴിഞ്ഞിരുന്നു. അതിരുവിട്ട ഗ്ലാമര്‍ രംഗങ്ങളില്‍ പ്രത്യക്ഷപ്പെടാതെയായിരുന്നു ക്യാറ്റ്‌സ് ഇത് ഒപ്പിച്ചെടുത്തത്. എന്നാല്‍ നടിയുടെ ആദ്യകാലസിനിമകളില്‍ പലതും ഗ്ലാമറിന്റെ അതിപ്രസരം ഉണ്ടായിരുന്നുവെന്നതാണ് സത്യം.

എന്തായാലും കത്രീനയുടെ ശാലീന ഇമേജ് തകര്‍ക്കുന്ന ഒരു സംഭവം അണിയറയില്‍ ഒരുങ്ങുകയാണ്. നടിയുടെ ആദ്യചിത്രമായ ബൂമിന്റെ ഡിവിഡി പുറത്തിറങ്ങുന്നതോടെയാണ് ഇത് സംഭവിയ്ക്കുക.

ചൂടന്‍ രംഗങ്ങള്‍ യാതൊരു പഞ്ഞവുമില്ലാത്ത ബൂമില്‍ നടന്‍ ഗുല്‍ഷന്‍ ഗ്രോവറുമായി കത്രീനയുടെ ചുബനരംഗവും ഉണ്ടായിരുന്നു. കത്രീനയുടെ ആദ്യ ഓണ്‍സ്‌ക്രീന്‍ ചുംബനരംഗമായിരുന്നു അത്. എന്നാല്‍ ക്യാറ്റ്‌സിന്റെ കാമുകന്‍ സല്‍മാന്‍ ഇടപെട്ട് രംഗം വെട്ടിമാറ്റി. പിന്നീട് സിനിമ പരാജയപ്പെട്ടതോടെ കത്രീനയുടെ ചൂടന്‍രംഗങ്ങളും എല്ലാവരും മറന്നു. എന്നാലിപ്പോള്‍ ബൂമിന്റെ നിര്‍മാതാക്കള്‍ സിനിമയുടെ ഡിവിഡി പുറത്തിറക്കി ലാഭം കൊയ്യാനൊരുങ്ങുകയാണ്. പഴയ ചൂടന്‍ രംഗങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് ഡിവിഡി വിപണിയിലെത്തുക.

നിര്‍മാതാവുമായി അന്നേ കരാറൊപ്പിട്ടതിനാല്‍ കത്രീനയ്ക്ക് ഇത് എതിര്‍ക്കാനാവില്ല, ഇപ്പോള്‍ കാമുകനല്ലാത്ത സല്‍മാനും ഇത് മൈന്‍ഡ് ചെയ്യാന്‍ വഴിയില്ല. ബോളിവുഡിലെ സൂപ്പര്‍ഹോട്ടിയായി നില്‍ക്കുന്ന കത്രീനയുടെ സ്റ്റാര്‍വാല്യൂ മുതലാക്കാനുള്ള ബൂം നിര്‍മാതാക്കളുടെ ശ്രമം വിജയിക്കുമെന്ന് തന്നെ കരുതാം.

English summary
Bollywood's golden girl Katrina Kaif is in trouble as her girl-next-door image is all set to get damaged with the re-launch of her debut film Boom.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam