ബിഗ് ബിയുടെ 'പിങ്കില്‍' എത്തുന്നത് 10 ദേശീയ അവാര്‍ഡ് ജേതാക്കള്‍
പികു എന്ന ചിത്രത്തിന് ശേഷം അമിതാഭ് ബച്ചന്‍ എത്തുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം പിങ്കില്‍ 10 ദേശീയ അവാര്‍ഡ് ജേതാക്കളും ഒന്നിക്കുന്നു. തപ്‌സി പന്നുവാണ് ചിത്രത്തിലെ നായിക വേഷത്തില്‍ എത്തുന്നത്.
ചിത്രത്തിന്റെ ട്രെയിലറില്‍ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. 20 ലക്ഷത്തിലധികം ആളുകള്‍ യുട്യൂബില്‍ ഇത് വരെ ട്രെയിലര്‍ കണ്ടു കഴിഞ്ഞു.

സെപ്റ്റംബര്‍ 16 നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഛായാഗ്രാഹകന്‍ അവിക്, നിര്‍മ്മാതാവ് റോണി ലഹ്രി, സംഗീത സംവിധായകന്‍ ശാന്തനു, റെക്കോര്‍ഡിങ് മിക്‌സര്‍ സിനോയ് ജോസഫ്, സംവിധായകന്‍ അനിരുദ്ധ റോയ് ചൗധരി എന്നിങ്ങനെ നീണ്ട നിര തന്നെയാണ് ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്.


Click it and Unblock the Notifications