ഹോളിവുഡിലേക്ക് പോകില്ല; ഷാരൂഖ്
ബര്‍ലിന്‍: ഹോളിവുഡ് സിനിമാ ലോകത്തേക്ക് പോകാന്‍ തത്‌കാലം ഉദ്ദേശമില്ലെന്ന് ഷാരൂഖ്. ഓം ശാന്തി ഓമിന്റെ പ്രദര്‍ശനവുമായി ബനധ്‌പ്പെട്ട് ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കുകയായിരുന്നു ഷാരൂഖ്.
ബോളിവുഡിലെ കഥ പറച്ചില്‍ രീതി ഹോളിവുഡ് കണ്ടു പഠിയ്‌ക്കണമെന്ന് ഉപദേശിയ്‌ക്കാനും താരം മറിന്നില്ല. ഷാരൂഖിന്റെ ഓം ശാന്തി ഓം ബര്‍ലിന്‍ ഫെസ്റ്റിവെല്ലില്‍ ചലച്ചിത്ര നിരൂപകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇന്ത്യന്‍ ചലച്ചിത്രങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണ പാശ്ചത്യര്‍ മാറ്റണം.
തനിയ്‌ക്ക് ഹോളിവുഡിനോ യൂറോപ്യന്‍ സിനിമകളിലേക്കോ പോകാന്‍ താത്‌പര്യമില്ല. മറിച്ച് ഹിന്ദി ചലച്ചിത്ര ലോകത്ത് തന്നെ തുടരാനും ബോളിവുഡിനെ ലോക സിനിമയിലേക്ക് എത്തിയ്‌ക്കുകയുമാണ് തന്റെ ലക്ഷ്യം. ഹോളിവുഡ് ചിത്രങ്ങളിലെ സാങ്കേതിക വിദ്യകളുടെ അതിപ്രസരത്തെയും ഷാരൂഖ് വിമര്‍ശിച്ചു.
സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ചിത്രമൊരുക്കുന്നതിനു പകരം ബോളിവുഡ് ചിത്രങ്ങളിലെ കഥ പറച്ചില്‍ രീതി ഹോളിവുഡ് മനസിലാക്കണം.
എന്നാല്‍ കഴിഞ്ഞ നാല്‌പതു വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയ്‌ക്ക മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ലോകത്തുണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ സിനിമ ലോകം തയ്യാറാകണം-ഷാരൂഖ് പറഞ്ഞു.


Click it and Unblock the Notifications