»   » പ്ലീസ്.... എന്നെ ഐശ്വര്യയെന്ന് വിളിയ്ക്കൂ

പ്ലീസ്.... എന്നെ ഐശ്വര്യയെന്ന് വിളിയ്ക്കൂ

Posted By:
Subscribe to Filmibeat Malayalam
Aishwarya Rai
സ്വന്തം പേര് ആളുകള്‍ മാറ്റിപ്പറയുന്നതും മാറ്റി ഉച്ചരിക്കുന്നതും ആരെങ്കിലും ഇഷ്ടപ്പെടുമോ, എന്തായാലും നടി ഐശ്വര്യ റായിയ്ക്ക് അത് ഇഷ്ടപ്പെടുന്നേയില്ല.

ഭംഗിയുള്ള തന്റെ പേര് ചുരുക്കി ആഷ് എന്ന് പറയുന്നത് കേള്‍ക്കുന്നതേ ഐശ്വര്യയ്ക്ക് വല്ലായ്മയാണത്രേ. അഭിനയരംഗത്തേയ്ക്ക് വന്നതുമുതല്‍ ആളുകള്‍ എന്റെ പേര് ചുരുക്കി ആഷ് എന്ന് വിളിക്കുന്നു. പറയാന്‍ അത്രയേറെ ബുദ്ധിമുട്ടുള്ളതാണോ എന്റെ പേര്.

എന്നെ ഐശ്വര്യയെന്ന് വിളിയ്ക്കൂ. അങ്ങനെ വിളിക്കുന്നവരെ ഞാന്‍ പ്രശംസിക്കുന്നു. ആ വിളി എനിക്കിഷ്ടമാണ്- ഐശ്വര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ പുതിയ ഡിസൈനുകള്‍ പ്രദര്‍ശിപ്പിക്കാനായി ഐശ്വര്യ റാംപില്‍ ചുവടുവച്ചിരുന്നു. ഇതിനായി എത്തിയപ്പോഴാണ് ചുറ്റുംകൂടിയ മാധ്യമപ്രവര്‍ത്തകരോട് ഐശ്വര്യ തന്റെ പേരിനെക്കുറിച്ച് സൂചിപ്പിച്ചത്.

അഭിഷേകാണത്രേ ആഷ് വിളിയ്‌ക്കെതിരെ ആദ്യം രംഗത്തെത്തിയത്. കുറച്ച് ദിവസം മുമ്പ് ചില മാധ്യമപ്രവര്‍ത്തകരോട് ഭാര്യയുടെ പേര് ഐശ്വര്യയെന്ന് തന്നെ ഉപയോഗിക്കാന്‍ അഭിഷേക് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യതെ ആഷ് വിളിക്കെതിരെ രംഗത്തെത്തിയത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam