ശില്‍പ എപ്പോഴാണ്‌ കല്യാണം കഴിയ്‌ക്കുന്നത്‌?

By Staff

ഈയിടെ ബിഗ്‌ ബ്രദര്‍ പരിപാടി വിജയിയായ ബോളിവുഡ്‌ താരം ശില്‍പ ഷെട്ടി യോഗാചാര്യന്‍ ബാബാ രാംദേവിനെ കാണാന്‍ പോയി. കണ്ടയുടെനെ അദ്ദേഹം ചോദിച്ച ചോദ്യം കേട്ട്‌ അക്ഷരാര്‍ത്ഥത്തില്‍ താരം ഒന്ന്‌ അമ്പരന്നുവത്രേ.

ശില്‍പ കല്യാണം കഴിക്കാന്‍ പോകുന്നതെന്നായിരുന്നു രാംദേവിന്റെ ചോദ്യം. ആദ്യത്തെ അമ്പരപ്പ്‌ മാറ്റി പറ്റിയയാളെ കണ്ടെത്തുമ്പോള്‍ വിവാഹം ചെയ്യുമെന്ന്‌ ശില്‍പ രാംദേവിന്‌ മറുപടി നല്‍കി.

എത്രയും പെട്ടന്ന്‌ കല്യാണമൊക്കെ കഴിച്ച്‌ ജീവിതത്തിന്‌ ഒരു ക്രമം വരുത്താനായിരുന്നുവത്രേ ബാബയുടെ ഉപദേശം. കൂടിക്കാഴ്‌ചയ്‌ക്കിടെ ബ്രിട്ടനില്‍ സംഘടിപ്പിച്ച യോഗ ഗ്ലാസിന്റെ ഡിവിഡി പകര്‍ക്ക്‌ ശില്‍പ ബാബയ്‌ക്ക്‌ നല്‍കുകയും ചെയ്‌തു.

എന്തായാലും ബാബയുടെ ഉപദേശമറിഞ്ഞ്‌ ശില്‍പയുടെ കാമുകന്‍ രാജ്‌ കുന്ദ്ര തീര്‍ത്തും ത്രില്ലടിച്ചിരിക്കുകയാണ്‌. ഇനിയെങ്കിലും ലോകയാത്രകള്‍ നിര്‍ത്തി ശില്‍പ തന്റെ ജീവിതത്തിലേയ്‌ക്ക്‌ കടന്നുവരുമെന്നുള്ള പ്രതീക്ഷയിലാണ്‌ രാജ്‌.

അടുത്തിടെയാണ്‌ തന്റെ ജീവിതപങ്കാളി രാജ്‌ കുന്ദ്രയായിരിക്കുമെന്ന്‌ ശില്‍പ പ്രഖ്യാപനം നടത്തിയത്‌. ശില്‍പയുടെ ഇളയ സഹോദരി ശമിത ഷെട്ടിയുടെ ജന്മദിനം പ്രമാണിച്ച്‌ ബിസിനസുകാരനായ രാജ്‌ വന്‍ പാര്‍ട്ടിയായിരുന്നു പ്രമുഖര്‍ക്കായി ഒരുക്കിയത്‌. ശില്‍പയുടെ കുടുംബവുമായി രാജിന്‌ നല്ലബന്ധമുണ്ടത്രേ.

ഇതിന്‌ മുമ്പ്‌ ബോളിവുഡ്‌ ആക്ഷന്‍ ഹീറോ അക്ഷയ്‌ കുമാറുമായി ശില്‍പയ്‌ക്ക്‌ ബന്ധമുണ്ടായിരുന്നുവെങ്കിലും ആ ബന്ധത്തിന്‌ ഏറെ ആയുസ്സുണ്ടായിരുന്നില്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X