കരണ്‍ ജോഹര്‍ ചിത്രത്തില്‍ നിന്ന് ഷാരൂഖ് ഔട്ട്

തെന്നിന്ത്യക്കാരിയെ പ്രണയിക്കുന്ന ഉത്തരേന്ത്യ ക്കാരന്റെ കഥ പറയുന്ന നോവല്‍ സിനിമയാക്കാനുള്ള അവകാശം സാജിദിനാണ്. ചിത്രത്തിലെ നായക വേഷത്തിന് രണ്‍ബീര്‍ കപൂര്‍ മതിയെന്ന് ഇരുവരും പിന്നീട് തീരുമാനിയ്ക്കുകയായിരുന്നു.
എന്നാല്‍ കരണും താനും ഒരുമിച്ച് ഈ ചിത്രം നിര്‍മ്മിയ്ക്കാമെന്ന് തീരുമാനിച്ചത് സാമ്പത്തിക നേട്ടം മാത്രം പ്രതീക്ഷിച്ചല്ലെന്ന് സാജിദ് പറയുന്നു. ചിത്രം നിര്‍മ്മിയ്ക്കാനുള്ള താത്പര്യവുമായി കരണ്‍ എന്നെ സമീപിയ്ക്കുകയായിരുന്നു. എന്നാല്‍ സാമ്പത്തികമായ നേട്ടമല്ല, നല്ലൊരു ചിത്രം നിര്‍മ്മിയ്ക്കുക എന്നതു മാത്രമാണ് ഞങ്ങളുടെ ഉദ്ദേശം-സാജിദ് പറയുന്നു. ഇതാദ്യമായാണ് കരണ്‍ ജോഹര്‍ മറ്റൊരു പ്രൊഡക്ഷന്‍ കമ്പനിയുമായി ചേര്‍ന്ന് ഒരു ചിത്രം നിര്‍മ്മിയ്ക്കാന്‍ ഒരുങ്ങുന്നത്.


Click it and Unblock the Notifications











