ബലാല്‍സംഗം ബോളിവുഡിന് ഇഷ്ടപ്പെട്ട വിഭവം
ബോളിവുഡ് ചിത്രങ്ങളില്‍ ബലാത്സംഗ രംഗങ്ങള്‍ ഒഴിച്ചു കൂടാനാവാത്ത കാര്യമായി മാറിയെന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ ശര്‍മ്മിള ടാഗോര്‍ ആരോപിച്ചു.
സിനിമകളിലെ മസാല ചേരുവയായി ഇത് മാറിയിട്ടുണ്ട്. ഇത് എതിര്‍ക്കപ്പെടേണ്ടതാണെന്നും അവര്‍ വ്യക്തമാക്കി. മുന്‍നിര നടിമാര്‍ അവതരിപ്പിയ്‌ക്കുന്ന കഥാപാത്രങ്ങള്‍ പോലും മാന്യമായവയല്ല.
സമൂഹത്തില്‍ സംഭവിയ്‌ക്കുന്ന കാര്യങ്ങള്‍ പോലും ഒരു വിനോദമെന്ന രീതിയലാണ് അവതരിപ്പിയ്‌ക്കപ്പെടുന്നത്.
പുറത്തിറങ്ങുന്ന മിക്ക ചിത്രങ്ങളും ബലാത്സംഗ രംഗങ്ങള്‍ക്ക് വന്‍ പ്രധാന്യമാണ് നല്‌കുന്നത്. ഇത് ചെറുക്കാന്‍ നിയമങ്ങള്‍ കര്‍ക്കശമാക്കണമെന്നും ശര്‍മ്മിള ടാഗോര്‍ ആവശ്യപ്പെട്ടു.


Click it and Unblock the Notifications











