സഞ്‌ജയ് ദത്തുമായുള്ള വിവാഹം കഴിഞ്ഞെന്ന് മന്യത
മുംബൈ: ബോളിവുഡ് താരം സഞ്‌ജയ് ദത്തും മുന്‍ താരം മന്യതയും തമ്മില്‍ നിയമപരമായി വിവാഹിതരയി. മന്യതതന്നെയാണ് ഇക്കാര്യത്തിന് സ്ഥിരീകരണം നല്‍കിയത്.
ഇതിന് മുമ്പ് ഇരുവരും വിവാഹിതരായെന്ന് അവകാശപ്പെട്ടുകൊണ്ട് പുറത്തുവന്ന സഞ്‌ജയ് ദത്ത് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹിതരായെന്ന മന്യതയുടെ വെളിപ്പെടുത്തല്‍.
ജനുവരിയില്‍ ശിവ സേന മേധാവി ബാല്‍ താക്കറെയുടെ എണ്‍പത്തിരണ്ടാം ജന്മദിനത്തില്‍ സഞ്‌ജയും മന്യതയും ചേര്‍ന്ന് അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഒരു പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ആശംസകള് നേര്‍ന്നുകൊണ്ട് സഞ്‌ജയ് ദത്ത്, മന്യത ദത്ത് എന്നിങ്ങനെയാണ് പരസ്യത്തില്‍ അച്ചടിച്ചിരുന്നത്.
ഇതിന് മുമ്പുതന്നെ ഇവരുടെ വിവാഹം നിയമപരമായി കഴിഞ്ഞുവെന്ന് വാര്‍ത്ത വന്നിരുന്നു. വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
തന്റെ ജീവിതത്തിന്റെ ഉയര്‍ച്ച താഴ്‌ചകളില്‍ ഒപ്പം നിന്ന മന്യതയെ ജീവിത സഖിയാക്കണമെന്ന് സഞ്‌ജയ് നേരത്തേ തന്നെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആദ്യബന്ധത്തിലെ മകള്‍ക്ക് ഇതിനോട് യോജിപ്പില്ലായിരുന്നു.
പക്ഷേ മുംബൈ സ്‌ഫോടനക്കേസ് വിചാരണയിലും തുടര്‍ന്നുണ്ടായ ജയില്‍ ജയില്‍ജീവിതത്തിലുമെല്ലാം സഞ്‌ജയ്‌ക്ക് മന്യത വലിയ ആശ്വാസമായിരുന്നു. ഇതിന് മുമ്പും ശേഷവും പൊതുചടങ്ങുകളിലും ചിത്രീകരണ സെറ്റുകളിലും സഞ്‌ജയ്‌ക്കൊപ്പം മന്യതയുമെത്തുന്നത് പതിവായിരുന്നു. മുന്‍ ബോളിവുഡ് താരമായിരുന്ന മന്യതയുടെ യഥാര്‍ത്ഥ പേര് ഷെഹനാസ് ഷെയ്‌ഖ് എന്നാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications