ഷോലെ ത്രീഡിയില്‍!

ഷോലെയുടെ ചില ഭാഗങ്ങള്‍ 3ഡിയാക്കി അവതരിപ്പിച്ചപ്പോള്‍ നിര്‍മാതാക്കള്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് സുഭാഷ് ഗയ് തന്നെ പറയുന്നു. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണെന്നും അധികം താമസിയാതെ പ്രൊജക്ട് യാഥാര്‍ഥ്യത്തിലാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
രമേഷ് സിപ്പി സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ പിതാവ് ജിപി സിപ്പി നിര്‍മിച്ച ഷോലെ 1975 ആഗസ്റ്റ് 15നാണ് റിലീസ് ചെയ്തത്. ബോക്‌സ് ഓഫീസില്‍ പുതുചരിത്രമെഴുതിയ ഷോലെയില്‍ അമിതാഭും ധര്‍മ്മേന്ദ്രയുമായിരുന്നു നായകന്‍മാര്‍. സഞ്ജീവ് കുമാര്‍, ഹേമമാലിനി, ജയഭാധുരി, അംജത് ഖാന്‍ തുടങ്ങിയവര്‍ അഭിനയിച്ച ഷോലെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ബോളിവുഡില്‍ നിന്നുള്ള 25 ചിത്രങ്ങളുടെ പട്ടികയിലും ഉള്‍പ്പെട്ടിരുന്നു.


Click it and Unblock the Notifications











