»   » മാക്സിമിന്റെ സെക്സി ഗേള്‍ സോനം കപൂര്‍

മാക്സിമിന്റെ സെക്സി ഗേള്‍ സോനം കപൂര്‍

Posted By:
Subscribe to Filmibeat Malayalam
Sonam Kapoor
ഐയിഷ സ്റ്റാര്‍ സോനം കപൂറിന്റെ ഗ്ലാമറിന് മുന്നില്‍ ബോളിവുഡിലെ മറ്റു താരറാണിമാര്‍ തലകുനിയ്ക്കുന്നു. ഈ വര്‍ഷത്തെ ഇന്ത്യന്‍ ഹോട്ടസ്റ്റ് ഗേളായി മാക്‌സിം മാഗസിന്‍ തിരഞ്ഞെടുത്തിരിയ്ക്കുന്നത് അനില്‍ കപൂറിന്റെ മകളും ബോളിവുഡിലെ പുതിയ സെന്‍സേഷനുമായ സോനത്തെയാണ്.

കത്രീന കെയ്ഫ്, കരീന കപൂര്‍, ബിപാഷ ബസു എന്നീ സൗന്ദര്യധാമങ്ങളെ പിന്തള്ളിയാണ് കപൂര്‍ പുത്രി നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

മാക്‌സിം മാഗസിന്‍ തന്നെ സെക്‌സിയസ്റ്റ് താരമായി തിരഞ്ഞെടുത്തില്‍ സന്തോഷമുണ്ടെന്നും ഇത് തനിയ്‌ക്കേറെ പ്രധാനപ്പെട്ടതാണെന്നും നടി പറയുന്നു. ഹോട്ട്, സെക്‌സി തുടങ്ങിയ വാക്കുകള്‍ രസകരമാണ്. അതേ സമയം ഇത് നിങ്ങള്‍ക്കുള്ളിലെ സന്തോഷം, ആഗ്രഹം തുടങ്ങിയ വികാരങ്ങളെയും ഇത് പ്രതിഫലിപ്പിയ്ക്കുന്നു. സോനം പറഞ്ഞു.

മാക്‌സിം ഹോട്ട് ലിസ്റ്റില്‍ അമൃത റാവു, അനുഷ്‌ക ശര്‍മ്മ, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നി നടിമാരും മോഡലുകളായ ലിസ ഹേഡന്‍, ഇഷാ ഗുപ്ത എന്നിവരും ഇടം പിടിച്ചിട്ടുണ്ട്. അതേ സമയം തെന്നിന്ത്യയുടെ താരസുന്ദരി തൃഷയ്ക്ക് സുന്ദരിമാരുടെ പട്ടികയില്‍ 93ാം സ്ഥാനം മാത്രമാണുള്ളത്.

സോനം കപൂര്‍-അഭയ് ഡിയോള്‍ ജോഡി മുഖ്യവേഷത്തിലെത്തുന്ന ഐയിഷ എന്ന ചിത്രം ബോളിവുഡില്‍ തരംഗമാവുന്നതിനിടെയാണ് മാക്‌സിമിന്റെ അംഗീകാരവും സോനത്തെ തേടിയെത്തിയിരിക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam