»   » ഡേര്‍ട്ടിപിക്ചര്‍ നീലചിത്രമല്ല: വിദ്യ

ഡേര്‍ട്ടിപിക്ചര്‍ നീലചിത്രമല്ല: വിദ്യ

Posted By:
Subscribe to Filmibeat Malayalam
Dirty picture
ഡേര്‍ട്ടി പിക്ചര്‍ ഒരു നീലചിത്രമല്ലെന്ന് നടി വിദ്യ ബാലന്‍. കുടുംബവുമായി തീയേറ്ററില്‍ പോയി കാണാന്‍ പറ്റുന്ന ഒരു ചിത്രം തന്നെയാണ് ഡേര്‍ട്ടി പിക്ചര്‍. എന്നാല്‍ ഇത് കുട്ടികളെ ഉദ്ദേശിച്ചുള്ള ഒരു ചിത്രമല്ലെന്നും വിദ്യ.

ഇന്റര്‍നെറ്റിലൂടെ ഇത് ഒരു നീലചിത്രമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ പ്രേക്ഷകരോട് തനിയ്ക്ക് പറയാനുള്ളത് അത്തരം വാര്‍ത്തകള്‍ ദയവുചെയ്ത് വായിക്കരുതെന്ന് മാത്രമാണ്. ഇപ്പോള്‍ കുട്ടികള്‍ ധാരാളം സെക്‌സ് രംഗങ്ങള്‍ ഉള്ള ഇംഗ്ലീഷ് ചിത്രങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ അതിനെ വിമര്‍ശിക്കാന്‍ ആരുമില്ല. ഡേര്‍ട്ടിപിക്ചര്‍ ചിലര്‍ എഴുതി പിടിപ്പിക്കുന്നതു പോലെ ഒരു നീലചിത്രമല്ല. കുടുംബപ്രേക്ഷകരെ ഉദ്ദേശിച്ചു തന്നെയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും വിദ്യ പറഞ്ഞു.

സില്‍ക്ക് സ്മിതയുടെ ജീവിതം വെള്ളിത്തിരയിലെത്തിയ്ക്കുന്ന ഈ ചിത്രത്തിന് വേണ്ടി തടി വച്ചതിനേയും വിദ്യ ന്യായീകരിച്ചു. സെക്‌സിയാവണമെങ്കില്‍ മെലിഞ്ഞിരിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ മെലിഞ്ഞ ശരീരപ്രകൃതമുള്ള താന്‍ തടിയ്ക്കാനായി അല്പം പ്രയാസപ്പെട്ടുവെന്നും വിദ്യ പറയുന്നു.

English summary
Vidya Balan, who is on a professional high, rubbishes the porn tag to her latest flick. Even when she does admit 'The Dirty picture' may not be advisable for children, there is no harm for the family to watch it together, she defends. The movie highlights the seventies. The actor, who claims to have put on 30 kilos for the role, says "actresses need not look like a chess board. One can look sexy and sensuous being voluptious.",

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam