»   » വിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു

വിദ്യാ ബാലന്‍ സില്‍ക് സ്മിതയാകുന്നു

Posted By: Staff
Subscribe to Filmibeat Malayalam
Vidya Balan
പലപ്പോഴും കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ താന്‍ വളരെ വ്യത്യസ്തയാണെന്ന് നടി വിദ്യാ ബാലന്‍ തെളിയിച്ചിട്ടുണ്ട്. ആദ്യ ചിത്രമായ പരിണീതയില്‍ത്തുടങ്ങി ഇപ്പോള്‍ അമിതാഭ് ബച്ചന്റെ അമ്മയായി അഭിനയിച്ച പായിലേതുള്‍പ്പെടെയുള്ള വേഷങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്.

ഇപ്പോഴിതാ വീണ്ടും വിദ്യ വാര്‍ത്തയിലെത്തുന്നു. എണ്‍പതുകളില്‍ തെന്നിന്ത്യയിലെ മാദകറാണിയായി വിലസുകളും പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്ത സില്‍ക് സ്മിതയുടെ വേഷത്തിലാണ് വിദ്യയെത്തുന്നത്. സില്‍ക് സ്മിതയുടെ ജീവിതകഥ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിദ്യയാണ് സ്മിതയായി വേഷമിടുന്നത്.

എക്ത കപൂറാണ് സ്മിതയുടെ കഥ ചലച്ചിത്രമാക്കുന്നത്. സില്‍ക് സ്മിതയുടെ കഥയിലൂടെ ചലച്ചിത്ര ലോകത്തിന്റെ സ്വഭാവങ്ങളും കരിയര്‍ കരുപ്പിടിപ്പിക്കാന്‍ താരങ്ങള്‍ സഹിക്കേണ്ടിവരുന്ന കദനങ്ങളുമൊക്കെയാണ് ഏക്ത പറയാനുദ്ദേശിക്കുന്നത്.

സ്മിതുയുടെ ഗ്ലാമര്‍, താരപ്രഭ എന്നിവയില്‍ നിന്നും മാറി ഏകാന്തതയും മദ്യപാനവും കൊണ്ട് ദാരുണമായ അന്ത്യത്തിലെത്തിയ സില്‍കിന്റെ കഥയാണ് ചിത്രത്തിലെ പ്രധാന പ്രമേയം. ചിത്രം മിലന്‍ ലൂത്രിയ സംവിധാനം ചെയ്യും.

തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച സ്മിത ഏതാനും ബോളിവുഡ് ചിത്രങ്ങളിലും മുഖം കാണിച്ചിരുന്നു. പ്രശസ്തിയുടെയും ഗ്ലാമറിന്റെയും കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ഏറെ പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു സ്മിതുയുടെ ജീവിതം.

കോടിക്കണക്കിന് പ്രേക്ഷകരെ രസിപ്പിച്ച സ്മിതയെ 1996ന് അവരുടെ ചെന്നൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam