പ്രണയവര്‍ണ്ണമായി മൊഹബത്തേം

By Staff

പ്രണയവര്‍ണ്ണമായി മൊഹബത്തേം

ബോളിവുഡിലെ സൂപ്പര്‍സ്റാറുകളായ അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രമാണ് യാഷ് ചോപ്രയുടെ മൊഹബത്തേം. സൂപ്പര്‍ നായിക ഐശ്വര്യാ റായിയാണ് ചിത്രത്തിലെ നായിക...

ജീവിതത്തെ വളരെ ഗൗരവമായി കാണുന്ന കോളേജ് പ്രിന്‍സിപ്പാളായാണ് അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നത്. ജീവിതത്തിലെ കാര്‍ക്കശ്യം അദ്ദേഹം ജോലിയിലും സൂക്ഷിക്കുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പ്രേമത്തിലാകുന്നത് അദ്ദേഹം ഏറ്റവും വെറുക്കുന്ന കാര്യമാണ്. തനിക്ക് കാര്യമായ അധികാരമുണ്ടായിരുന്നെങ്കില്‍ കോളേജില്‍ പ്രണയം മൊട്ടിടുന്നതുപോലും നിരോധിക്കാന്‍ ആഗ്രഹമുള്ളയാള്‍..!

വിദ്യാര്‍ത്ഥികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു യുവ അധ്യാപകനാണ് ഷാരൂഖ് ഖാന്‍. പ്രിന്‍സിപ്പാളിനെ അപേക്ഷിച്ച് പ്രേമത്തെ വളരെയേറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഇദ്ദേഹം. ജീവിതപങ്കാളിയെ സ്വയം കണ്ടെത്തണമെന്ന തന്റെ ആദര്‍ശം വിദ്യാര്‍ത്ഥികളിലെത്തിക്കാന്‍ ഈ അധ്യാപകന്‍ ശ്രമിച്ചു വരുന്നു.

രണ്ടു ധ്രുവങ്ങളിലുള്ള ഇത്തരം കഥാപാത്രങ്ങളുണ്ടെങ്കില്‍ അസ്വസ്ഥത എപ്പോള്‍ ഉടലെടുക്കുന്നുവെന്ന് ചിന്തിക്കേണ്ട ആവശ്യമില്ലല്ലോ... അതും ഈ യുവ അധ്യാപകന്‍ പ്രിന്‍സിപ്പാളിന്റെ മകളെ (ഐശ്വര്യാറായി) തന്നെ പ്രേമിക്കാന്‍ ധൈര്യം കാണിച്ചപ്പോള്‍..!

പ്രിന്‍സിപ്പാളും അധ്യാപകനും തമ്മിലുള്ള ശത്രുത ഒരു വശത്തുകൂടി കടന്നുപോകുമ്പോള്‍ മറുവശത്ത് പ്രണയങ്ങള്‍ മൊട്ടിടാന്‍ തുടങ്ങി. അധ്യാപകനും പ്രിന്‍സിപ്പാളിന്റെ മകളും മാത്രമല്ല വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തമ്മില്‍ പ്രണയജോഡികളെ കണ്ടെത്താന്‍ തുടങ്ങി. ഇതിനായി ആറു പുതുമുഖങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. അതിനിടക്ക് ഒരു വിധവയെ (ഷെഫാലി) കണ്ടുമുട്ടുന്ന പ്രിന്‍സിപ്പാളിന്റെ ആശയഗതിയും ആകെ മാറുന്നു.

പിന്നീടങ്ങോട്ടുള്ള നിമിഷങ്ങള്‍ സംവിധായകനും നിങ്ങള്‍ക്കും വിട്ടുതരുന്നു...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X