മൊഹബത്തേമിന് 20 റീലുകള്‍...!

By Staff

മൊഹബത്തേമിന് 20 റീലുകള്‍...!

യാഷ് ചോപ്രയുടെ മൊഹബത്തേം ഇന്ത്യയില്‍ ഇതുവരെ ഇറങ്ങിയ ഏറ്റവും സമയദൈര്‍ഘ്യമുള്ള സിനിമയായിരിക്കും. മൂന്നു മണിക്കൂറും 40 മിനിറ്റും നീളുന്ന ഈ ചിത്രത്തില്‍ 20 റീലുകളാണ് ഉള്ളത്. ഫിലിമിന്റെ ആകെ നീളം 5,968.92 മീറ്ററും..!

ഇത്രയും വലിയ ചിത്രമായതിനാല്‍ മൊഹബത്തേം എല്ലാ തിയേറ്ററുകളിലും ദിവസം മൂന്നു ഷോകളായിട്ടായിരിക്കും പ്രദര്‍ശിപ്പിക്കുക. ചിത്രത്തിന് രണ്ടു ഇടവേളകളുണ്ടായിരിക്കും എന്നും കേള്‍ക്കുന്നു.

അതേസമയം ചിത്രത്തിന്റെ നീളം കൂടിയതില്‍ വിതരണക്കാര്‍ അതൃപ്തരാണ് എന്നാണ് വാര്‍ത്ത. ഒരു ദിവസം തിയേറ്ററുകളില്‍ മൂന്നു പ്രദര്‍ശനമേ നടക്കൂ എന്നതു തന്നെ കാരണം. ദീപാവലി ചിത്രമായ മൊഹബത്തേം ഒക്ടോബര്‍ 27-ന് ഇന്ത്യയിലെ എല്ലായിടത്തും പ്രദര്‍ശനത്തിനെത്തും.

അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ഐശ്വര്യാറായ് എന്നിവരാണ് മൊഹബത്തേമിലെ പ്രധാന അഭിനേതാക്കള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X