അമിതാഭ് ബച്ചന്റെ ഭാര്യയായി രേവതി
അമിതാഭ് ബച്ചന്റെ ഭാര്യയായി രേവതി
രേവതി ആദ്യമായി അമിതാഭ് ബച്ചനോടൊപ്പം അഭിനയിക്കുന്നു. ദില്‍ ജോ ഭില്‍ കഹേ എന്ന ചിത്രത്തില്‍ ബച്ചന്റെ ഭാര്യയായാണ് രേവതി അഭിനയിക്കുന്നത്.
ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ബച്ചനോടൊപ്പം ആദ്യമായി വേഷമിടാന്‍ അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് രേവതി. നാനാ പടേക്കറോടും ഓംപുരിയോടുമൊപ്പം രേവതി ഹിന്ദിയില്‍ അഭിനയിച്ചിട്ടുണ്ട്.
റൊമേഷ് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാരതീയ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന ആഢ്യത്വവും കുലീനതയും പുലര്‍ത്തുന്ന ഒരമ്മയുടെ വേഷമാണ് ചിത്രത്തില്‍ രേവതിക്ക്.
സിനിമാ സംവിധാന രംഗത്തേക്കു തിരിഞ്ഞ രേവതി അഭിനയരംഗത്തു വളരെ സെലക്ടീവാണ് ഇപ്പോള്‍. ഭാഷയേതായാലും തനിക്കു താത്പര്യമുള്ള വേഷങ്ങള്‍ മാത്രമാണ് രേവതി സ്വീകരിക്കുന്നത്.


Click it and Unblock the Notifications