പ്രിയന്‍ താളവട്ടം ഹിന്ദിയിലൊരുക്കുന്നു
പ്രിയന്‍ താളവട്ടം ഹിന്ദിയിലൊരുക്കുന്നു
മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ താളവട്ടം പ്രിയദര്‍ശന്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നു. മോഹന്‍ലാല്‍ ചെയ്ത ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ ഷാറൂക്ക്ഖാനാണ് അവതരിപ്പിക്കുന്നത്.
ഒരു മാനസികരോഗിയുടെ വേഷമാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ചെയ്തിരുന്നത്. ജീവിതത്തില്‍ ഏറ്റുവാങ്ങേണ്ടിവന്ന ദുരന്തം മാനസിക നില തെറ്റിയ അവസ്ഥയിലേക്കെത്തിച്ച വിനുവിന്റെ വേഷം തീര്‍ത്തും ഹൃദയസ്പര്‍ശിയായാണ് മോഹന്‍ലാല്‍ താളവട്ടത്തില്‍ അവതരിപ്പിച്ചത്. ഈ കഥാപാത്രം ഷാറൂക്ക്ഖാന് ഒരു വെല്ലുവിളിയാവുമെന്നതില്‍ സംശയമില്ല.
താളവട്ടത്തില്‍ ഒരു നായിക മാത്രമേയുണ്ടായിരുന്നുവെള്ളൂവെങ്കില്‍ ഹിന്ദി ചിത്രം ചില മാറ്റങ്ങളോടെയാണ് പ്രിയന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ രണ്ട് നായികമാരുണ്ടാവും. മലയാള ചിത്രത്തില്‍ ഫ്ലാഷ് ബാക്കില്‍ മാത്രം വരുന്ന ലിസിയുടെ കഥാപാത്രത്തെ ചിത്രത്തിലുടനീളം നിലനിര്‍ത്താനാണ് പ്രിയദര്‍ശന്‍ ഉദ്ദേശിക്കുന്നത്. കാര്‍ത്തികയായിരുന്നു ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രധാനനായിക.
ഐശ്വരാറായിയും കരീനാ കപൂറുമാണ് ഷാറൂക്ക്ഖാന്റെ നായികമാരായെത്തുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
ഒക്ടോബര്‍ 12ന് റിലീസ് ചെയ്യുന്ന യേ തേരാ ഖര്‍ യേ മേരാ ഖര്‍ എന്ന ചിത്രത്തിനു ശേഷം പ്രിയന്‍ ചെയ്യുന്ന ഹിന്ദിചിത്രമാണ് ഇത്. യേ തേരാ ഖര്‍ യേ മേരാ ഖര്‍ മലയാളത്തില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സന്മസുള്ളവര്‍ക്ക് സമാധാനം എന്ന ചിത്രത്തിന്റെ റീമേക്കാണ്. മോഹന്‍ലാലിന്റെ ഹൗസ് ഓണര്‍ ഗോപാലകൃഷ്ണ പണിക്കരെ സുനില്‍ ഷെട്ടിയാണ് അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications