റാണി മുഖര്‍ജി ഇനി ചുംബനസീനിലേക്കില്ല
റാണി മുഖര്‍ജി ഇനി ചുംബനസീനിലേക്കില്ല
ഹേ റാമില്‍ കമലഹാസനും റാണിമുഖര്‍ജിയും തമ്മിലുള്ള മിനിറ്റുകളോളം നീണ്ട ചുംബന രംഗം ഏത് സിനിമാപ്രേമിയാണ് മറക്കുക..! ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നായി പോലും ആ ചുംബന രംഗം മാറിയത് പെട്ടെന്നായിരുന്നുവല്ലോ.
പക്ഷെ ആ ചുംബനരംഗം അവതരിപ്പിക്കാനും അതിനുശേഷവും റാണി മുഖര്‍ജി അനുഭവിച്ച വേദന ആരെങ്കിലും അറിയുന്നുണ്ടോ... അമ്പതോളം സിനിമാപ്രവര്‍ത്തകരുടെ മുമ്പില്‍ നിന്നു കൊണ്ടാണ് റാണി ആ സീനില്‍ അഭിനയിച്ചത്. അതിനു പുറമെ ഓരോ രണ്ടു സെക്കന്റിലും തങ്ങള്‍ അഭിനയിച്ച രംഗം ശരിയാണോ എന്ന് കമലഹാസന്‍ മോണിറ്റര്‍ ചെയ്യുകയും കൂടി ചെയ്തതോടെ താനാകെ ചൂളിയെന്ന് റാണി തന്നെ സമ്മതിക്കുന്നു.
എന്നാല്‍ റാണിക്ക് ലഭിച്ച പ്രതിഫലമോ... എല്ലായിടത്തുനിന്നും പ്രതിഷേധങ്ങള്‍... ആരോപണങ്ങള്‍... കടുത്ത ആരാധകര്‍ പോലും റാണിയെ കൈയൊഴിഞ്ഞു. എന്തിനേറെ... റാണിയെ ന്യായീകരിക്കാന്‍ കുടുംബക്കാര്‍ പോലും ഉണ്ടായിരുന്നില്ല.
ഏതായാലും വിവാദമായ ചുംബനരംഗം ഉണ്ടാക്കിയ പേരുദോഷം മാറ്റാന്‍ റാണി തയ്യാറായിരിക്കുകയാണ്. ഇനിയൊരിക്കലും ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ല എന്ന കടുത്തതീരുമാനം ഈ യുവതാരം എടുത്തിരിക്കുകയാണത്രെ.
ഏതായാലും അനുഭവം റാണിയെ എന്തൊക്കെയോ പഠിപ്പിച്ചുവെന്നു തോന്നുന്നു. അനുഭവം തന്നെ ഗുരു എന്ന ആപ്തവാക്യം പ്രാവര്‍ത്തികമാക്കാനൊരുങ്ങുകയാണ് ഈ ബോളിവുഡ് നായിക.


Click it and Unblock the Notifications